ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ.എന്‍.യു.), അടല്‍ ബിഹാരി വാജ്പേയ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് (എ.ബി.വി.എസ്.എം.ഇ.), 2024-26ലെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപോക്ഷിക്കാം.
അപേക്ഷകർക്ക്, പ്ലസ് ടു/തത്തുല്യം കഴിഞ്ഞ് കുറഞ്ഞത് മൂന്നുവർഷത്തെ പഠനത്തിലൂടെ നേടിയ ഏതെങ്കിലും അംഗീകൃത ബാച്ച്ലർ ബിരുദം/തത്തുല്യ യോഗ്യതവേണം. യോഗ്യതാ പ്രോഗ്രാമിന്റെ എല്ലാ വർഷത്തിലും/സെമസ്റ്ററിലും കൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം.
യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും ജെ.എൻ.യു. അറിയിക്കുന്ന കട്ട് ഓഫ് തീയതിയിൽ, യോഗ്യതനേടിയതിന്റെ രേഖ നൽകണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.
അപേക്ഷകർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ. എം.) നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2023 അഭിമുഖീകരിച്ചിരിക്കണം. കാറ്റ് 2023 രജിസ്ട്രേഷൻ നമ്പർ, സ്കോർ എന്നിവ അപേക്ഷിക്കുമ്പോൾ നൽകണം.
വിശദാംശങ്ങൾ അടങ്ങുന്ന എം.ബി.എ. പ്രോഗ്രാം ബ്രോഷർ, https://www.jnu.ac.in/admissions ൽ ലഭിക്കുംഅപേക്ഷ, ബ്രോഷറിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഫെബ്രുവരി 28 വരെ നൽകാം.
കാറ്റ് 2023 സ്കോർ പരിഗണിച്ച് അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇൻറർവ്യൂ എന്നിവയ്ക്കായി ഷോർട് ലിസ്റ്റ് ചെയ്യും. അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കാൻ കാറ്റ് സ്കോർ (70 ശതമാനം വെയ്റ്റേജ്), ഗ്രൂപ്പ് ഡിസ്കഷൻ സ്കോർ (10 ശതമാനം), പേഴ്സണൽ ഇൻറർവ്യൂ സ്കോർ (20 ശതമാനം) എന്നിവ പരിഗണിക്കും.
മൊത്തം ഫീസ് 12 ലക്ഷം രൂപയാണ്. ഒ.ബി.സി.- 8 ലക്ഷം, പട്ടിക/ഭിന്നശേഷി വിഭാഗം- 6 ലക്ഷം.വെബ്സൈറ്റ്: https://www.jnu.ac.in/abvsme. ഇ-മെയിൽ വിലാസം: dean.abvsme@mail.jnu.ac.in
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം