കോട്ടയം: കോട്ടയം പാമ്പാടിയിൽ ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനിയെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടാണ് സംഭവം.കോട്ടയം-എരുമേലി മുക്കന്‍ പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വച്ച് കറുകച്ചാലിലെ വീട്ടമ്മയുടെ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന സ്വര്‍ണ നെക്ക്ലേസ് കവരുകയായിരുന്നു.
ബസ് അങ്ങാടിവയല്‍ ഭാഗത്ത് നിര്ത്തിയയപ്പോള് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലാവുകയായിരുന്നു. ആലുവ, മരട്, പാലാരിവട്ടം, കല്ലമ്ബലം പൊലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളില്‍ പ്രതിയാണ് യുവതി.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം