ആവശ്യമായ ചേരുവകൾ
ചിക്കനോ മട്ടനോ എല്ലില്ലാത്ത കഷണങ്ങള്‍ ഉപ്പും മഞ്ഞളും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ച് കൊത്തിയരിഞ്ഞോ, മിക്സിയില്‍ അടിച്ചോ വെച്ചത് -250 ഗ്രാം
ഇടിച്ച മുളക് -2 ടേബ്ൾ സ്പൂണ്‍
ചുവന്നുള്ളി/ സവാള അരിഞ്ഞത് -1 കപ്പ്
ഇഞ്ചി (വെളുത്തുള്ളി അരച്ചത്) -1 ടേ. സ്പൂണ്‍
മല്ലിയില, കറിവേപ്പില പൊടിയായരിഞ്ഞത് -കുറച്ച്
തേങ്ങാക്കൊത്ത് -കാല് കപ്പ്
വെളിച്ചെണ്ണ -ആവശ്യത്തിന്
പുട്ടിന് തയാറാക്കിയ ചെറിയ തരിയുള്ള അരിപ്പൊടി -2 കപ്പ്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ 2 മുതല്‍ 6 വരെ വഴറ്റി ഇറച്ചി ചേര്‍ത്തിളക്കി തോരന്പോലെ തയാറാക്കണം.
അരിപ്പൊടി ഉപ്പുചേര്‍ത്ത വെള്ളം കുടഞ്ഞ് നനച്ചെടുത്ത് പുട്ടുകുറ്റിയില്‍ ഒരു ടേബ്ൾ സ്പൂണ്‍ ഇറച്ചിക്കൂട്ട്, മുകളില്‍ നനച്ച പൊടി വീണ്ടും ഇറച്ചി എന്നതോതില്‍ ചെറിയ ചെറിയ അടുക്കുകളായി നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കണം.
ഇതേപോലെ ബീറ്റ്റൂട്ട്, കാരറ്റ്, ബീന്‍സ് തുടങ്ങിയ പച്ചക്കറിത്തോരന്‍ ഇറച്ചിക്കുപകരം നിറച്ചു വെജി. പുട്ട് ഉണ്ടാക്കാം.
അരിപ്പൊടിക്കു പകരം റവ നനച്ചോ, ഗോതമ്പുപൊടി, മുത്താറിപ്പൊടി തുടങ്ങിയവ കൊണ്ടും പുട്ടുണ്ടാക്കാവുന്നതാണ്.
മത്സ്യം, ഞണ്ടിന്‍െറ ഇറച്ചി, കല്ലുമ്മക്കാ തോരന്‍ തുടങ്ങി മനോധര്‍മമനുസരിച്ച് ഒരുപാടു വൈവിധ്യങ്ങളാര്‍ന്ന പുട്ടുകള്‍ ഉണ്ടാക്കിനോക്കാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?