മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ, ​ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരുകൈകൊണ്ട് എസ്എഫ്‌ഐക്കാരാട് പ്രതിഷേധിക്കാന്‍ പറയുന്ന മുഖ്യമന്ത്രി മറുകൈകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കുകയാണ്. അതിനാല്‍ അദ്ദേഹത്തിന് നല്ലത് ഒരു നാടകക്കമ്പനി തുടങ്ങുന്നതാണെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.

പ്രതിഷേധക്കാര്‍ക്ക് വേണമെങ്കില്‍ എന്നെ ആക്രമിക്കാം. പക്ഷെ, അവര്‍ക്ക് എന്റെ കാറ് മാത്രം ആക്രമിച്ചാല്‍ മതി, എന്നെ വേണ്ട. അവരുടെ ഉദ്ദേശംതന്നെ ഭയപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിഷേധത്തിനുവരുന്ന യുവാക്കളെ ഉപയോഗപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണെന്ന് ആരോപിച്ച ഗവര്‍ണര്‍, അവരോട് കൈകള്‍കൂപ്പി സഹതപിക്കുകയാണെന്നും പറഞ്ഞു.

 READ ALSO…..

കേരള പോലീസ് അനാവശ്യമായ സമ്മര്‍ദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പൊരിവെയിലത്ത് അവര്‍ പ്രതിഷേധക്കാരെ തടയാന്‍ നില്‍ക്കുകയാണ്. പോലീസുകാരോട് സഹതാപമുണ്ടെന്നും ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക