കശ്മീർ: ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി നാഷണൽ കോൺഫറൻസും. നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘സീറ്റ് വിഭജനം സംബന്ധിച്ച് പറയുകയാണെങ്കിൽ, നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കും, അതിൽ യാതൊരു സംശയവുമില്ല,’ വാർത്താ സമ്മേളനത്തിനിടയിൽ അബ്ദുള്ള പറഞ്ഞു.
മൂന്ന് തവണ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഫാറൂഖ് അബ്ദുള്ള ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്ന അദ്ദേഹം പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല.
- ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
- കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സമവായ ഇല്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞ മാസം അദ്ദേഹം രംഗത്ത് വന്നിരുന്നു. രാജ്യസഭ എം.പിയായ കപ്പിൽ സിബലിന്റെ യൂട്യൂബ് ചാനലിലൂടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക