രാജ്കുമാർ ഹിറാനിയും ഷാറുഖ് ഖാനും ഒന്നിച്ച ‘ഡൻകി’ ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്കു തിയറ്ററിൽ നിന്നു ലഭിച്ചത്. പഠാൻ, ജവാൻ എന്നീ സിനിമകളുടെ വമ്പൻ വിജയത്തിനു ശേഷം ഹാട്രിക് ബ്ലോക്ബസ്റ്റുകള്‍ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ച ഷാറുഖിന് പക്ഷേ ഡൻകിയിലൂടെ വലിയ വിജയം നേടാനായിരുന്നില്ല.
രണ്ട് മണിക്കൂറും 41 മിനിറ്റുമാണ് ദൈർഘ്യം. ഹാർഡി (ഹർദിയാൽ സിങ്) എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
Read More……..
. നാളെ ഭാരത് ബന്ദ്: കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം
. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
പഴകിയ തമാശകളാണ് ചിത്രത്തിന്റെ നെഗറ്റിവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. ഏറെ നാളുകൾക്കു ശേഷമുള്ള ഷാറുഖ് ഖാന്റെ ഏറെ അഭിനയ പ്രാധാന്യം നിറഞ്ഞ കഥാപാത്രമാണ് ഡൻകിയെ ഹാർഡിയെന്ന് മറ്റ് ചിലർ പറയുന്നു.
തപ്സി പന്നുവാണ് നായിക. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.
സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരൻ.
Dunki OTT release