Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എലിസബത്തിനെ ലീ​ഗലി വിവാഹം ചെയ്തിരുന്നില്ല, കൂടുതലൊന്നും ഞാൻ‌ പറയില്ല’: ബാല | Bala about elizabeth

മാമന്റെ മകളായ കോകിലയെ എറണാകുളത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ടി ബാല ഭാര്യയായി സ്വീകരിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2024, 08:32 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൈവിട്ട് പോയിയെന്ന് കരുതിയ ജീവിതമാണ് ബാലയ്ക്ക് ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നിമിഷം മുതൽ ബാലയുടേത് ഒരു രണ്ടാം ജന്മമാണ്. താരവും അത് പലപ്പോഴും സമ്മതിക്കാറുണ്ട്. ആരോ​ഗ്യം തിരികെ പിടിച്ച ബാല അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. മാമന്റെ മകളായ കോകിലയെ എറണാകുളത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ടി ബാല ഭാര്യയായി സ്വീകരിച്ചത്.

നടന്റെ നാലാം വിവാഹമായിരുന്നു കോകിലയുമായി നടന്നതെന്ന് പറയപ്പെടുന്നു. കാരണം അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് ബാല ഒരു കന്നഡക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ടത്രെ. അത് അമൃത അറിഞ്ഞത് ബാലയുമായുള്ള വിവാഹം നിശ്ചയിച്ചശേഷമാണ്. കുടുംബാം​ഗങ്ങൾ അടക്കം പലരും ബാലയുമായുള്ള വിവാഹത്തിൽ നിന്നും അമൃതയെ പിൻതിരിപ്പിക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ ബാലയോടുള്ള പ്രണയം കാരണം അമൃത വിവാഹം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അമൃതയിൽ മകൾ പിറന്നശേഷമാണ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞത്. ശേഷം പത്ത് വർഷത്തോളം ബാലയുടേത് ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. പിന്നീട് ‍‍ഡോക്ടർ എലിസബത്ത് ബാലയുടെ ജീവിതത്തിലേക്ക് വന്നു.

ഇരുവരും ആഘോഷപൂർവം വിവാഹം ചെയ്തവരാണെങ്കിലും അത് ഔദ്യോ​ഗിക രേഖകളിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. എലിസബത്ത് ഒരു വർഷം മുമ്പാണ് ബാലയുടെ ജീവിതത്തിൽ നിന്നും പോയത്. ശേഷമാണ് കോകിലയുമായി ബാല പ്രണയത്തിലാകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. കോകിലയ്ക്ക് ചെറുപ്പം മുതൽ ബാലയെ ഇഷ്ടമായിരുന്നു.

അത് തിരിച്ചറിഞ്ഞപ്പോഴാണ് കോകിലയെ ബാല ജീവിതത്തിലേക്ക് കൂട്ടിയത്. കുടുംബത്തിൽ നിന്നുള്ള കുട്ടിയാണെന്നതിനാൽ കോകിലയോട് അതിന്റേതായ സ്നേഹവും അടുപ്പവും ബാലയ്ക്കുണ്ട്. ഒരു വർഷമായി ബാലയ്ക്കൊപ്പം കോകില കൊച്ചിയിലാണ് താമസം. വിവാഹം നടന്നത് അടുത്തിടെയാണെന്ന് മാത്രം. കോകില വന്നശേഷം തന്റെ ആരോ​ഗ്യവും മനസിന്റെ സന്തോഷവും മെച്ചപ്പെട്ടുവെന്നും ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബാല നാല് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന ആളുകളുടെ സംശയങ്ങൾക്ക് നടൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് വിവാ​ദങ്ങൾക്കുള്ള മറുപടി നടൻ നൽകിയത്.

ആളുകൾ പറയുന്നത് പച്ചക്കള്ളമാണെന്ന് ബാല ആവർത്തിച്ച് പറഞ്ഞു. സ്കൂൾ കാലം മുതൽ കുറച്ച് കാലം ചന്ദനയുമായി പ്രണയമായിരുന്നുവെന്നും എന്നാൽ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് ബാല പറഞ്ഞത്. വിവാദങ്ങൾ അറിഞ്ഞ് മുൻ കാമുകി തന്നെ വിളിച്ചിരുന്നുവെന്നും നടൻ പറയുന്നു.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

ബാലയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം…

പച്ചകള്ളങ്ങൾ ആളുകൾ പറയുന്നു. അതിന് ഒരു പരിധിയുണ്ട്. എന്നെയും കോകിലയേയും കുറിച്ചെല്ലാം പറയുന്നുണ്ട്. ഞാൻ എന്താ നാല് കെട്ടിയവനാണോ?. മണ്ടന്മാരല്ലേ ഇങ്ങനെയൊക്കെ സംസാരിക്കൂ. ​ലീ​ഗലി കോകിലയുമായി നടന്നത് എന്റെ രണ്ടാം വിവാഹമാണ്. ഞാൻ പ്രണയിച്ച പെണ്ണുമായി കോകില സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി എന്ന കന്നഡകാരിയെ ഞാൻ വിവാഹം ചെയ്തുവെന്നാണ് പലരും പറയുന്നത്.

അവൾ എന്നെ ഇതെല്ലാം അറിഞ്ഞ് വിളിച്ചു. ഇതെല്ലാം കേട്ട് അവൾ ചിരിക്കുകയാണ്. ഞങ്ങൾ പ്രണയിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഞാൻ തന്നെയാണ് ചന്ദനയുടെ പേര് അവരോട് (അമൃത സുരേഷ്) പറഞ്ഞത്. ഇരുപത്തൊന്നാം വയസിൽ ചുമ്മാ ഒരു സർട്ടിഫിക്കറ്റിന് വേണ്ടി അമ്പലത്തിൽ പോയി… കല്യാണം കഴിക്കാൻ വേണ്ടി. പിന്നീട് അത് വീട്ടുകാരെല്ലാം വന്ന് കാൻസൽ ചെയ്തു. റെഡ്ഡി എന്നാൽ തെലുങ്കാണ്. അല്ലാതെ കന്നഡയല്ല.

ചന്ദന എന്നെ വിളിച്ചിരുന്നു. ഞങ്ങൾ ഇതെല്ലാം പറഞ്ഞ് ഒരുപാട് ചിരിച്ചിരുന്നു. അവൾ ഫോറിനിലാണ്. രണ്ട് പെൺകുട്ടികളുണ്ട്. വീഡിയോ കോളിൽ വിളിച്ച് കോകിലയുമായും അവൾ ഒരുപാട് സംസാരിച്ചു. അവർക്കും ഒരു ഭർത്താവില്ലേ… അദ്ദേഹം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്ത് വിചാരിക്കും..? അതാണ് എനിക്ക് ഇത്തരം വാർത്തകൾ വരുമ്പോൾ ദേഷ്യം വരാൻ കാരണം.

പ്രണയമേയുണ്ടായിരുള്ളു. വിവാഹമായിരുന്നില്ല. പിന്നെ എലിസബത്തിനെ ലീ​ഗലി വിവാഹം ചെയ്തിരുന്നില്ല. അവളെ കുറിച്ച് കൂടുതലൊന്നും ഞാൻ‌ പറയില്ല. കാരണം അത് ധർമ്മമല്ല. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്ന് തന്നെയാണ് ഞാൻ എപ്പോഴും ആ​ഗ്രഹിക്കുന്നത്. ആശുപത്രിയിലായിരുന്നപ്പോൾ‌ എലിസബത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

ആ നന്ദി എനിക്കുണ്ട് എന്നാണ് നാല് വിവാഹം കഴിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് ബാല പറഞ്ഞത്.

content highlight: bala about elizabeth

Tags: ACTORmoviesMALAYALAM CINEMAelizabethbalaAnweshanam.comamruthaഅന്വേഷണം.കോംkokila

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies