ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുകൾ വലിയ തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. വിഷാദത്തിനു വരെ വിറ്റാമിൻ ഡി ഇല്ലായ്മ കാരണമാകുന്നു. പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും.
രോഗ പ്രതിരോധശേഷി കൂടാനും വിറ്റാമിന്‍ ഡി ഗുണം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തൈറോയ്ഡിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ ഡി ആവശ്യമാണ്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണമാകാം.
വിറ്റാമിൻ ഡി ലഭിക്കാൻ എന്തെല്ലാം കഴിക്കണം
കൂണ്‍
മഷ്റൂം അഥവാ കൂണ്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. അതിനാല്‍ കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
- read more…..
- ക്ളോറിൻ വെള്ളവും മുടി കൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? ഈ ട്രിക്കുകൾ മാത്രം പിന്തുടർന്നാൽ മതി ഏത് മുടി കൊഴിച്ചിലും ഒരാഴ്ച കൊണ്ട് നിൽക്കും
- ബി പി കുറയണോ? ഇത് ചെയ്താൽ മതി
- തേങ്ങയും വേണ്ട രുചിയും കൂടുതൽ; എളുപ്പത്തിലുണ്ടാകാം തക്കാളി വച്ചൊരു മോര് കറി
- അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
സോയാ
സോയാ പില്‍ക്കാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മറ്റ് പോഷകങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ ഡിയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
ഫാറ്റി ഫിഷ്
ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
മുട്ട
മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.