മുടി കൊഴിച്ചിലാണ് എല്ലാവരുടെയും പ്രശ്നം. ചെറുപ്പം മുതൽ കാത്തു സൂക്ഷിച്ച നല്ല ഞെരുക്കമുള്ള മുടി ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നത് കാണുമ്പോൾ ആർക്കായാലും വിഷമം തോന്നും. എന്നാൽ അതിനെതിരെ എന്ത് ചെയ്യാമെന്ന് ആർക്കും ധാരണയുണ്ടാകില്ല. ഇതാ മുടി സംരക്ഷിക്കുന്നതിനായി ചില ടിപ്പുകൾ
എണ്ണ
തലയോട്ടിയിലും മുടിയിലും എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ചിലർ അമിതമായ രീതിയിൽ എണ്ണ ഉപയോഗിക്കും. തലയോട്ടിയിൽ ആവശ്യമായ എണ്ണ ശരീരം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തലയോട്ടിയിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ മുടിയുടെ ഇഴകളിലും അഗ്രങ്ങളിലും ഉപയോഗിക്കണം. കൂടാതെ ഒരു മണിക്കൂറിൽ കൂടുതൽ എണ്ണ തലയിൽ തുടരാൻ അനുവദിക്കരുത്
കെമിക്കൽ
കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ സ്ഥിരമായി കൂടിയ അളവിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. പ്രകൃതിദത്തമായ ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക.
നിറങ്ങളും ബ്ലീച്ചിങ്ങും
ഡൈ ചെയ്യുന്നതും നിറങ്ങൾ നൽകുന്നതും ഇന്ന് സ്വാഭാവികമാണ്. എന്നാൽ ഇക്കാര്യങ്ങൾ ചെയ്യാൻ ഒരു വിദഗ്ദനെ സമീപിക്കുന്നതാണ് ശരിയായ മാർഗം. തുടർച്ചയായി നിറം നൽകുന്ന രീതിയും ഒഴിവാക്കണം. മുടി ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കൊഴിയുകയും ചെയ്യും. ഇത് ഒഴിവാക്കാം.
മുടി ചീകുമ്പോൾ ശ്രദ്ധിക്കണം
വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് മുടി ചീകൽ. പലപ്പോഴും മുടി ചീകി കഴിഞ്ഞ് ചീപ്പിൽ നോക്കുമ്പോഴാണ് മുടി കൊഴിയുന്നത് തിരിച്ചറിയുക. വളരെ തിരക്കു പിടിച്ച് മുടി ചീകരുത്, ഇത് മുടിയിഴകൾ പൊട്ടാൻ കാരണമാകും. അതു പോലെ നനഞ്ഞ മുടി ചീകുന്ന ശീലം ഒഴിവാക്കണം. ബലമായി കെട്ടുന്നതും മുടി കൊഴിയാനും പൊട്ടാനും കാരണമാകും. ഉണങ്ങിയതിന് ശേഷം മാത്രം മുടി ചീകാം.
- Read more…
- തേങ്ങയും വേണ്ട രുചിയും കൂടുതൽ; എളുപ്പത്തിലുണ്ടാകാം തക്കാളി വച്ചൊരു മോര് കറി
- യുപിഐക്കും ഡിജിറ്റൽ ഇടപാടിനും ഇനി ഒടിപി വേണ്ട, പകരമെത്തുക ഈ സംവിധാനം
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ‘കേരള ക്രൈം ഫയൽസി’നു ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം: നായക വേഷത്തിൽ അർജുൻ ദാസ്
- രെഹാൻ അഹ്മദിന്റെ വിസ പ്രശ്നത്തിന് പരിഹാരമായതായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്
ഹെയർ ഡ്രൈയർ
അത്യാവശ്യ സാഹചര്യങ്ങളിൽ മുടി ഉണക്കാൻ ഹെയർ ഡ്രൈയർ ഉപയോഗിക്കാം. എന്നാൽ അത് പതിവാക്കിയാൽ മുടിയിഴകളെ ദോഷമായി ബാധിക്കും. സ്വാഭാവികമായി മുടി ഉണങ്ങുന്നതാണ് നല്ലത്.
ഭക്ഷണം, ഉറക്കം
ഭക്ഷണശീലത്തിന് ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. ആൽക്കഹോളിന്റെയും കാപ്പിയുടെയുമെല്ലാം അമിത ഉപയോഗം മുടിക്ക് ദോഷമാണ്. അതിനാൽ സമീകൃത ആഹാരം കഴിക്കുക. ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കുക. നന്നായി ഉറങ്ങേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. ശരീരവും മനസ്സും വിശ്രമിക്കുന്ന ഈ സമയത്താണ് ശരീരകോശങ്ങൾ വളരുന്നത്. തലയോട്ടിയിലും ഇങ്ങനെ തന്നെയാണ്.
ക്ളോറിൻ വെള്ളം
ദിവസവുമുള്ള ക്ളോറിൻ വെള്ളത്തിലെ കുളി ഒഴിവാക്കണം പകരം ആഴ്ചയിൽ രണ്ടു ദിവസം മാത്രം തല നനയ്ക്കുക
hairloss