സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നിയമസഭ സമ്മേളനത്തില്‍ സപ്ലൈകോയുടെ തകര്‍ച്ചയെ കുറിച്ച് മൗനം അവലംബിച്ച മന്ത്രിയും മുഖ്യമന്ത്രിയുമാണ് അതിന്റെ പിറ്റേ ദിവസം 13 നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണിത്. അധികാരത്തില്‍ എത്തിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്ത് വക്ക് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം ഒന്നു കൂടി ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു.
സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചാല്‍ പൊതുവിപണിയില്‍ അത് കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കും. കഴിഞ്ഞ ബജറ്റിന് ശേഷം ഈ ബജറ്റ് വരെയുള്ള സമയത്ത് വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കൂട്ടി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാത്തരത്തിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയില്‍ വില കൂട്ടിയത്. ജനങ്ങള്‍ക്ക് മീതെ ഭീമമായ ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാരാണ് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മര്‍ദ്ദിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്? മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷം ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിങ്കൊടി കാട്ടിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചത്. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. എന്നിട്ടും ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരായില്ല. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നു പറഞ്ഞാണ് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നില്‍ക്കുകയാണ്. കോടതിയെയും നിയമത്തെയും പൊലീസിനെയും അനുസരിക്കുന്നില്ലെന്നതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ സൗകര്യമില്ലെന്നു പറയുന്നത് അന്യായമാണ്. ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് നടപ്പാക്കുന്നത്. ഇത് എങ്ങനെയാണ് സമീപകാല സംഭവമല്ലാതാകുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. കല്യാശേരിയില്‍ ചെടിച്ചട്ടിയും കമ്പിവടിയും ഹെല്‍മറ്റും കൊണ്ട് ക്രൂരമായാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. പൊലീസ് വധശ്രമത്തിന് എഫ്.ഐ.ആര്‍ ഇട്ട സംഭവത്തിലാണ് രക്ഷാപ്രവര്‍ത്തനവും മാതൃകാപ്രവര്‍ത്തനവുമാണെന്നും ഇനിയും തുടരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നല്‍കിയത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുക്കേണ്ടിയിരുന്നത്. കേരളത്തിലാകെ നടന്ന അക്രമസംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്. പെണ്‍കുട്ടികളെ ആക്രമിക്കുകയും മുടിയില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ കുട്ടികളെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്ലാത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഫ്‌ളോറിഡയില്‍ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയത് പോലെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഒരാളെയും വെറുതെ വിടില്ല. ക്രിമിനല്‍ പ്രവര്‍ത്തി ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമപരമായ നടപടികളുമായി പിന്നാലെയുണ്ടാകും. സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ ഗണ്‍മാന്‍മാര്‍ പോയി പണിനോക്കാന്‍ പറഞ്ഞ് പൊലീസിനെ പുച്ഛിക്കുകയാണ്.
ഷാഫി പറമ്പില്‍ (പ്രമേയ അവതാരകന്‍)
ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമോ ചര്‍ച്ചയ്ക്കുള്ള അവസരമോ ഇല്ല. കര്‍ഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തില്‍ നിന്നിറങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതല്ലാതെ വാഹനത്തില്‍ നിന്നും ഇറങ്ങി ചുറ്റും നില്‍ക്കുന്നവരെ നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. മുഖ്യമന്ത്രി കടന്നു പോയ ശേഷം ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ദണ്ഡ് ഉപയോഗിച്ചാണ് ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്കടിച്ചത്. കോടതി ഇടപെട്ട് കേസ് എടുക്കാന്‍ പറഞ്ഞിട്ടും ഈ പൊലീസ് ക്രിമിനലുകള്‍ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണ്. പൊലീസിലെ ഗുണ്ടകളുടെ ദൈവമാണ് പിണറായി വിജയന്.
- ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
- കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
കൊലപാതക ശ്രമമെന്ന് എഫ്.ഐ.ആറില്‍ പറയുന്ന സംഭവത്തെയാണ് ജീവന്‍രക്ഷാ ദൗത്യമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. അന്യന്റെ വേദന കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്ക്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ സ്റ്റേഷനിനുള്ളിലിട്ട് മര്‍ദ്ദിച്ച സമ്പത്ത് എന്ന എസ്.ഐക്കെതിരെ ആറ് വര്‍ഷത്തിന് ശേഷമാണ് കേസെടുക്കാന്‍ തയാറായത്. ക്രൂരനായ ഈ പൊലീസുകാരന്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസിലെ മുഴുവന്‍ രക്ഷാധികാരിയും മുഖ്യമന്ത്രിയാണ്. പിണറായി ഗുഡ് സര്‍വീസ് എന്‍ട്രി കൊടുത്ത പൊലീസുകാരാകണം ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റ ബ്ലാക്ക് ലിസ്റ്റില്‍ ഉണ്ടാകേണ്ടത്. ക്രിമിലുകള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയ പിണറായി വിജയന് കേരളം ഒരു ബാഡ് സര്‍വീസ് എക്‌സിറ്റ് കരുതി വച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക