Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജനങ്ങള്‍ക്ക് മീതെ ഭീമമായ ഭാരം അടിച്ചേല്‍പ്പിക്കുന്നു, എല്ലാ രീതിയിലും എൽഡിഎഫ് ഭരണത്തിൽ ജനം പൊറുതിമുട്ടിയിരിക്കുന്നു; വി ഡി സതീശൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 15, 2024, 02:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നിയമസഭ സമ്മേളനത്തില്‍ സപ്ലൈകോയുടെ തകര്‍ച്ചയെ കുറിച്ച് മൗനം അവലംബിച്ച മന്ത്രിയും മുഖ്യമന്ത്രിയുമാണ് അതിന്റെ പിറ്റേ ദിവസം 13 നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്നുള്ള തിരിച്ചു പോക്കാണിത്. അധികാരത്തില്‍ എത്തിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്ത് വക്ക് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രിയും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം ഒന്നു കൂടി ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു. 

സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചാല്‍ പൊതുവിപണിയില്‍ അത് കൃത്രിമ വിലക്കയറ്റത്തിന് ഇടയാക്കും. കഴിഞ്ഞ ബജറ്റിന് ശേഷം ഈ ബജറ്റ് വരെയുള്ള സമയത്ത് വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, ഇന്ധന നികുതി, എല്ലാ സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കൂട്ടി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുകയും ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാത്തരത്തിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് പൊതുവിപണിയില്‍ ഇടപെടേണ്ട സപ്ലൈകോയില്‍ വില കൂട്ടിയത്. ജനങ്ങള്‍ക്ക് മീതെ ഭീമമായ ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചത്. 

മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാരാണ് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മര്‍ദ്ദിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്? മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷം ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിങ്കൊടി കാട്ടിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചത്. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. എന്നിട്ടും ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരായില്ല. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നു പറഞ്ഞാണ് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നില്‍ക്കുകയാണ്. കോടതിയെയും നിയമത്തെയും പൊലീസിനെയും അനുസരിക്കുന്നില്ലെന്നതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുപ്പിന്റെ  ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ സൗകര്യമില്ലെന്നു പറയുന്നത് അന്യായമാണ്. ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് നടപ്പാക്കുന്നത്. ഇത് എങ്ങനെയാണ് സമീപകാല സംഭവമല്ലാതാകുന്നത്. 

നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. കല്യാശേരിയില്‍ ചെടിച്ചട്ടിയും കമ്പിവടിയും ഹെല്‍മറ്റും കൊണ്ട് ക്രൂരമായാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. പൊലീസ് വധശ്രമത്തിന് എഫ്.ഐ.ആര്‍ ഇട്ട സംഭവത്തിലാണ് രക്ഷാപ്രവര്‍ത്തനവും മാതൃകാപ്രവര്‍ത്തനവുമാണെന്നും ഇനിയും തുടരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നല്‍കിയത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുക്കേണ്ടിയിരുന്നത്. കേരളത്തിലാകെ നടന്ന അക്രമസംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്.  പെണ്‍കുട്ടികളെ ആക്രമിക്കുകയും മുടിയില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ കുട്ടികളെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്ലാത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഫ്‌ളോറിഡയില്‍ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയത് പോലെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഒരാളെയും വെറുതെ വിടില്ല. ക്രിമിനല്‍ പ്രവര്‍ത്തി ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമപരമായ നടപടികളുമായി പിന്നാലെയുണ്ടാകും. സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ ഗണ്‍മാന്‍മാര്‍ പോയി പണിനോക്കാന്‍ പറഞ്ഞ് പൊലീസിനെ പുച്ഛിക്കുകയാണ്. 

ഷാഫി പറമ്പില്‍ (പ്രമേയ അവതാരകന്‍)

ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമോ ചര്‍ച്ചയ്ക്കുള്ള അവസരമോ ഇല്ല. കര്‍ഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തില്‍ നിന്നിറങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതല്ലാതെ വാഹനത്തില്‍ നിന്നും ഇറങ്ങി ചുറ്റും നില്‍ക്കുന്നവരെ നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. മുഖ്യമന്ത്രി കടന്നു പോയ ശേഷം ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ദണ്ഡ് ഉപയോഗിച്ചാണ് ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്കടിച്ചത്. കോടതി ഇടപെട്ട് കേസ് എടുക്കാന്‍ പറഞ്ഞിട്ടും ഈ പൊലീസ് ക്രിമിനലുകള്‍ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണ്. പൊലീസിലെ ഗുണ്ടകളുടെ ദൈവമാണ് പിണറായി വിജയന്‍. 

 READ ALSO…..

ReadAlso:

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു: പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അർജുന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

ജാതി അധിക്ഷേപം; കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി

ആരെയും മതം മാറ്റാൻ ശ്രമിച്ചിട്ടില്ല; മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ പറയുന്നു |

  • ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
  • കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ
  • കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
  • തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്

കൊലപാതക ശ്രമമെന്ന് എഫ്.ഐ.ആറില്‍ പറയുന്ന സംഭവത്തെയാണ് ജീവന്‍രക്ഷാ ദൗത്യമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. അന്യന്റെ വേദന കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്ക്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ സ്റ്റേഷനിനുള്ളിലിട്ട് മര്‍ദ്ദിച്ച സമ്പത്ത് എന്ന എസ്.ഐക്കെതിരെ ആറ് വര്‍ഷത്തിന് ശേഷമാണ് കേസെടുക്കാന്‍ തയാറായത്. ക്രൂരനായ ഈ പൊലീസുകാരന്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസിലെ മുഴുവന്‍ രക്ഷാധികാരിയും മുഖ്യമന്ത്രിയാണ്. പിണറായി ഗുഡ് സര്‍വീസ് എന്‍ട്രി കൊടുത്ത പൊലീസുകാരാകണം ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റ ബ്ലാക്ക് ലിസ്റ്റില്‍ ഉണ്ടാകേണ്ടത്. ക്രിമിലുകള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയ പിണറായി വിജയന് കേരളം ഒരു ബാഡ് സര്‍വീസ് എക്‌സിറ്റ് കരുതി വച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം: സുപ്രീംകോടതി

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

മരുന്ന് വില കുറയ്ക്കുന്നതിനുള്ള ചർച്ചയ്ക്കിടെ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് കുഴഞ്ഞുവീണു; ട്രംപിൻ്റെ പ്രഖ്യാപനം ഉടൻ

യുഎസിൽ 750-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

റഷ്യയിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies