തിരുവനന്തപുരം: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൻ്റെ അവസാന റൗണ്ടിനുള്ള കേരള ടീമിനെ ബുധനാഴ്ച പ്രഖ്യാപിച്ചു. നിജോ ഗിൽബർട്ട് ക്യാപ്റ്റനായ 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സതീവൻ ബാലൻ ടീമിന്റെ മുഖ്യപരിശീലകനായിരിക്കും. 77ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 21 ന് അരുണാചൽ പ്രദേശിലാണ് നടക്കുന്നത്.
ഗ്രൂപ്പ് എയിൽ ആണ് കേരളം. ഫെബ്രുവരി 21 ന് അസമിനോടാണ് കേരളത്തിന്റെ ആദ്യ മത്സരം. 23 ന് ഗോവയോടും 25 ന് മേഘാലയയോടും 28 ന് അരുണാചലിനോടും മാർച്ച് ഒന്നിന് സർവീസസിനോടും കേരളം ഏറ്റുമുട്ടും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക