ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്നമാണ് മുട്ട് വേദന. എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാനോ, അതിനു ശേഷം എഴുന്നേൽക്കാനോ പ്രയാസപ്പെടുന്ന പലരെയും നമ്മുടെ ചുറ്റും കാണാം. എന്നാൽ അടിസ്ഥാനപരമായി എന്താണ് ഇവയുടെ കാരണം? പരിശോധിക്കാം
മുട്ട് വേദനയുടെ പ്രധാന കാരണം ആര്‍ത്രൈറ്റിസ് ആണ്
ആര്‍ത്രൈറ്റിസ്
പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സ്വന്തം പ്രതിരോധ ശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്.
രക്തത്തില്‍ യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ്, അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാവാം. ഉയര്‍ന്ന ശരീരഭാരം കാല്‍മുട്ടിലെ തേയ്മാനത്തിന്റെ വേഗത കൂട്ടുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകള്‍ ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതെ പോകുന്നത് എന്നിവ തേയ്മാനത്തിന്റെ വേഗത കൂടുവാന്‍ കാരണമാകാറുണ്ട്.
രോഗ നിര്ണയംആര്ത്രൈറ്റിസ് പല വിധമാകയാല്‍ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നല്കാന്. ഡോക്ടര്‍ നേരിട്ട് നടത്തുന്ന പരിശോധനകള്‍ കൂടാതെ എക്സ് റേ, രക്ത പരിശോധന എന്നിവ രോഗവസ്ഥ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
തരുണാസ്ഥി നഷ്ടപെടുവാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമര്‍, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പ് വരുത്തണം. ഇവയ്ക്കൊക്കെ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്. ശസ്ത്രക്രിയ ഒഴിവാക്കാംപ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചാല്‍ കഠിനമായ പ്രശ്നങ്ങളും ശസ്ത്രക്രിയയും ഒഴിവാക്കാം.
- read more…
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഭക്ഷണത്തോടൊപ്പം തൈര് കൂട്ടാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിച്ചോളു
- രാമക്ഷേത്രത്തിന് 11 കോടി സംഭാവന; ഗോവിന്ദ് ധോലാകിയ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്
- എല്ലാവരോടും ഞാൻ സുഹൃത്തുക്കളെന്ന രീതിയിലാണ് പെരുമാറാറുള്ളത്’: പ്രണയദിനത്തിൽ നെഗറ്റിവ് കമ്മന്റുകൾക്കുള്ള മറുപടിയുമായി എലിസബത്ത്
- അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
കാൽമുട്ടിനുള്ള പ്രത്യക വ്യായാമക്രമങ്ങൾ പരിശീലിക്കുന്നത് ഒരു പരിധി വരെ മുട്ടുവേദന കുറയ്ക്കാൻ സഹായിക്കും. എന്നാൽ അസഹനീയമായ മുട്ട് വേദന രോഗിയുടെ ദൈനം ദിന ജീവിതത്തെ ബാധിക്കും. യാത്രകള്‍ ഒഴിവാക്കേണ്ടി വരുന്നതും വ്യായാമക്കുറവും മാനസികവും ശാരീരികവുമായ മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകും.
ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കുന്നതിനും നടക്കുന്നതിനും പടികള്‍ കയറുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. തരുണാസ്ഥിയുടെ അളവ് കാര്യമായി കുറഞ്ഞ് എല്ലുകള്‍ ഉരസുന്ന സ്ഥിതിയിലാണ് ഇത് സംഭവിക്കുക.
സ്ഥിരമായി മുട്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനടി ഡോക്ട്റുടെ നിർദ്ദേശം തേടുക
rheumatoid arthritis