×

അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി

google news
weerfers

ദോശയും,ഇഡ്ഡലിയും ഇല്ലാതെ പ്രഭാത ഭക്ഷണം സംതൃപ്തിയാകാത്തവരാണ് നമ്മളിൽ പലരും.  എന്നാൽ ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. അതുപോലുള്ള രവിളകളിൽ എന്തുണ്ടാക്കും എന്നോർത്ത് വേവലാതിപ്പെടേണ്ട. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് ഈ ഇഡ്‍‍ഡലി. അരിയും ഉഴുന്നും വെള്ളത്തിൽ ഇടുകയും വേണ്ട. 

ചേരുവകൾ 

  • വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ് 
  • ഉഴുന്നുപൊടി - 1 കപ്പ് 
  • അവിൽ - 2 കപ്പ്
  • ഉപ്പ് - അര ടീസ്പൂൺ 
  • വെള്ളം - നാലര കപ്പ്  

തയാറാക്കുന്ന വിധം 

അരിപ്പൊടിയും, ഉഴുന്നു പൊടിയും, അവിലും, ഉപ്പും, വെള്ളവും ഒരു വലിയ പാത്രത്തിലിട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഇത് മിക്സിയുടെ വലിയ ജാറിൽ അരച്ചെടുക്കുക.

മാവ് പുളിക്കാനായി 8 മണിക്കൂർ മാറ്റിവയ്ക്കാം. ഇഡ്‍‍ഡലിത്തട്ടിൽ വെണ്ണ തടയതിനു ശേഷം മാവൊഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. പൂ പോലെ ഇഡ്‍‍ഡലി റെഡി.  ഇതേ മാവ് കൊണ്ട് ദോശയും ഉണ്ടാക്കാവുന്നതാണ് 

read more...

ഭക്ഷണത്തോടൊപ്പം തൈര് കൂട്ടാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിച്ചോളു

Carrot halwa | കാരറ്റ് ഹൽവ

അമ്മമാരുടെ മാസ്റ്റർ പീസ്: ഈ ചമ്മന്തി ഉണ്ടാക്കുന്നതെങ്ങനെയാണെന്നു അറിയാമോ?

ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?

കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി

Tags