തിരുവനന്തപുരം: കേരള സ്റ്റാർട്ട് അപ്പ് മിഷനും ഐഎസ്ആർഒയുടെ രജിസ്റ്റേർഡ് സ്പേസ് ട്യൂട്ടർ ആയ യുഎൽ സ്പേസ് ക്ലബ്ബും സംയുക്തമായി ‘മോഡൽ സ്പേസ് സ്റ്റാർട്ട് അപ്പ് ചലഞ്ച്’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. ബഹിരാകാശമേഖലയിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കാനുള്ള ഈ പരിപാടിയിൽ മൂന്ന് മേഖലകളിലായി തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാർത്ഥികൾക്കുള്ള ദക്ഷിണമേഖലാ പരിപാടി ഫെബ്രുവരി 27 ന് തിരുവനന്തപുരത്താണ്. ഇതിലേക്ക് 100 രൂപ സഹിതം ഫെബ്രുവരി 18 ഞായർ രാത്രി 11 വരെ രെജിസ്റ്റർ ചെയ്യാം. ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണു മത്സരം.
എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസാണ് ജൂനിയർ. ബിരുദ വിദ്യാർത്ഥികളാണ് സീനിയർ വിഭാഗം. രജിസ്റ്റ ർ ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനങ്ങളും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് യുഎൽ സ്പേസ് ക്ലബ് അംഗത്വം, സ്റ്റാർട്ടപ്പ് മെന്ററിങ് തുടങ്ങിയവയ്ക്കും അവസരമുണ്ട്. ജൂനിയർ വിഭാഗം വിദ്യാർത്ഥികൾ സ്പേസ് ടൂറിസത്തെ കുറിച്ച് 300 വാക്കിൽ കവിയാതെയോ 2 പേജിലോ കുറിപ്പ് തയ്യാറാക്കി രെജിസ്ട്രേഷനൊപ്പം നല്കണം. സീനിയർ വിഭാഗത്തിന് തന്നിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അവരുടെ സ്റ്റാർട്ട് അപ്പ് ആശയങ്ങളെകുകുറിച്ചുള്ള കുറിപ്പാണു തയ്യാറാക്കേണ്ടത്.
രജിസ്ട്രേഷനും വിവരങ്ങൾക്കും www.ulspaceclub.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















