ദുബായ് ഇപ്പോൾ പഴയ ദുബായ് അല്ല. നീണ്ടു കിടക്കുന്ന മണലാരണ്യങ്ങളും, ചുട്ടുപൊള്ളുന്ന വെയിലും മാത്രമല്ല ഇവിടെയുള്ളത്. ദുബായിൽ കാണാ ഏറെയുണ്ട്. പല പ്രവാസികളും അനുഭവങ്ങൾ പറയുമ്പോൾ കൂടി ചേർക്കാറുണ്ട് ഞാനിതുവരെ എങ്ങും പോയിട്ടില്ല എന്ന്. വര്‍ഷങ്ങളോളം ദുബായിൽ അധ്വാനിച്ചിട്ടും ഒരിടത്തും പോകാതെ തിരിച്ചു വരുന്നവരുണ്ട്. ജീവിതം ഒന്നല്ലേ ഉള്ളു. കാണാനാണെങ്കിലോ ഏറെയുണ്ട്. നമുക്ക് വേണ്ടി കുറച്ചു സാമ്യം മാറ്റി വയ്ക്കേണ്ടത് നമ്മുടെ ആവിശ്യമാണ്
ഇന്ന് ദുബായ് എന്‍ജിനീയറിങ്ങിന്റെ അപാര സാധ്യതകളും മനുഷ്യ ഭാവനയുടെ ആഴവും കാണിച്ചുതരുന്ന ഇടമാണ്. ഇതോടൊപ്പം ദുബായ് ഒരു ലോകഹബ്ബ് കൂടിയാണ്. ദുബായിൽ പോകുന്നതോ, ദുബായിൽ ഉള്ളവരോ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഇതാ.
ബുര്‍ജ് ഖലീഫ
ദുബായിയുടെ അടയാളമായി കഴിഞ്ഞ 11 വര്‍ഷമായി തലയുയര്‍ത്തി നില്ക്കുന്ന അത്ഭുത നിര്‍മ്മിതിയാണ് ബുര്ദ് ഖലീഫ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഖലീഫ ടവര്‍ എന്നും ബുര്‍ജ് ദുബായ് എന്നും അറിയപ്പെടുന്നു. 829.8 മീ (2,722 അടി) ഉയരത്തിലായി 163 നിലകളാണ് കെട്ടിടത്തിലുള്ളത്.
12,000 തൊഴിവാളികള്‍ ചേര്‍ന്ന് കൃത്യം ആറു വര്‍ഷമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബുര്‍ജ് ഖലീഫയില്‍ മുപ്പതിനായിരത്തോളം അപ്പാര്‍ട്മെന്റുകളും ഒന്‍പത് ആഡംബര ഹോട്ടലുകളും നിരവധി ഓഫീസുകളും സ്ഥിതി ചെയ്യുന്നു.
നിരവധി റെക്കോര്ജുകള് ബുര്‍ജ് ഖലീഫയ്ക്ക സ്വന്തമായുണ്ട്. ഏറ്റവും ഉയരം കൂടിയ കെട്ടിടം, താങ്ങില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന ഏറ്റവും ഉയരത്തിലുള്ള കെട്ടിടം, ഏറ്റവും ഉയരത്തില്‍ അപ്പാര്‍ട്മെന്റുകളുള്ള കെട്ടിടം. ഏറ്റവും നീളം കൂടിയ എലിവേറ്റ്ര്, ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന എലിവേറ്ററുള്ള കെട്ടിടം തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്.
ബായ് ഗാര്ഡന് ഗ്ലോ
ഏറ്റവും വ്യത്യസ്തമായ തീം പാര്‍ക്കുകളില്‍ ഒന്നാണ് ദുബായ് ഗാര്ഡന് ഗ്ലോ.ഐസ് പാർക്ക്, ദിനോസർ പാർക്ക്, ആർട്ട് പാർക്ക്, ദി ഗ്ലോ പാർക്ക് എന്നിങ്ങനെ നാല് ഐക്കണിക് സോണുകൾ ഇവിടെയുണ്ട്. ഫ്ലവർ വാലി, കളർഫുൾ വേൾഡ്, ഗ്ലോയിംഗ് സഫാരി, ഹാപ്പി ഫോറസ്റ്റ് എന്നിവയാണ് ഇത് കൂടുതൽ ആകർഷകമാക്കുന്നത്. പകല്‍ മുഴുവന്‍ ഒരു കലാസൃഷ്ടിയായി നിലകൊള്ളുന്ന ഈ പാര്‍ക്ക് രാത്രി ആകുമ്പോഴേയ്ക്കും പത്ത് ദശലക്ഷം ഊര്ജ്ജക്ഷമതയുള്ല ബള്‍ബുകളുടെ സഹായത്താല്‍ തിളങ്ങുന്ന പൂന്തോട്ടമായി മാറും.
ദുബായ് മാള്‍
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ കേന്ദ്രമായി അറിയപ്പെടുന്ന ദുബായ് മാള്‍ യുഎഇലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ കൂടിയാണ്. ഇത് കൂടാതെ വിസ്തൃതിയുടെ കണക്കില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാളും ഇത് തന്നെയാണ്. ബുർജ് ഖലീഫയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്ന മാള്‍ 20 ബില്യൺ ഡോളർ ഡൗൺടൗൺ കോംപ്ലക്സിന്റെ ഭാഗമാണ്. 502,000 ചതുരശ്ര മീറ്റർ (5,400,000 ചതുരശ്ര അടി) വിസ്തീര്‍ണ്ണമാണ് ഇതിനുള്ളത്.
2008 നവംബർ 4 ന് 1000 ചില്ലറ വ്യാപാരികളുമായി ദുബായ് മാൾ തുറന്നു. 250 മുറികളുള്ള ആഡംബര ഹോട്ടൽ, 22 സിനിമാ സ്ക്രീനുകൾ, 120 റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയും ഇവിടെയുണ്ട്. 3 കാർ പാർക്കുകളിലായി 14,000 പാർക്കിംഗ് സ്ഥലങ്ങൾ മാളിൽ ഉണ്ട്, വാലറ്റ് സേവനങ്ങളും കാർ ലോക്കേറ്റർ ടിക്കറ്റിംഗ് സംവിധാനവുമുണ്ട്.
പാം ഐലന്‍ഡ്സ് ദുബായ്
ജുമൈറാ, പാം ജെബല്‍ അലി എന്നിങ്ങനെ രണ്ട് കൃത്രിമ തടാകങ്ങള്‍ ചേര്‍ന്നു നിര്‍മ്മിച്ചതാണ് ദുബായ് പാം ഐലന്‍ഡ്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണിതിനെ വിളിക്കുന്നത്, അറേബ്യൻ ഗൾഫിലേക്ക് 5 കിലോമീറ്റർ നീളത്തിൽ നീളമുള്ള ഈന്തപ്പനയുടെ ആകൃതിയിലാണ് ഇതുള്ളത്. ഇന്ന് ദുബായിലെ ഏറ്റവും പ്രസിദ്ധമായ അവധിക്കാല ഇടങ്ങളില്‍ ഒന്നാണിത്.
ഡെസേര്‍ട്ട് സഫാരി, ദുബായ്
ദുബായില്‍ എത്തുന്ന സഞ്ചാരികള്‍ ഏറ്റവുമധികം ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ മരുഭൂമിയിലൂടെയുള്ള ഡെസേര്‍ട്ട് സഫാരി. മണല്‍ക്കൂനകള്‍ക്ക് മുകളിലൂടെ വാഹനങ്ങളിലുള്ള അഭ്യാസവും മണലിലൂടെയുള്ള യാത്രയും ഇതിന്റെ ഭാഗമാണ്.
ബൈക്കിംഗ്, ഒട്ടക സവാരി, സാൻഡ് സ്കീയിംഗ്, ബെല്ലി ഡാൻസിംഗ് ഷോ, ബിബിക്യു, എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജാണ് മിക്കപ്പോഴും ആളുകള്‍ തിരഞ്ഞെടുക്കുന്നത്.
ഗ്ലോബല്‍ വില്ലേജ്
ദുബായിലെ ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇ 311 റോഡിലാണ് ദുബായ്. ഗ്ലോബല്‍ വില്ലേജ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ 90 രാജ്യങ്ങളിലെ സംസ്കാരങ്ങളെ ഒരിടത്ത് ഇത് സംയോജിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം, വിനോദം, ഷോപ്പിംഗ്, വിനോദ പദ്ധതി എന്നിവയാണ് ഗ്ലോബല്‍ വില്ലേജെന്നാണ് ഇത് അവകാശപ്പെടുന്നത് 5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
ദുബായ് ക്രീക്ക്
ദുബായിലെ ഏറെ പ്രസിദ്ധമായ ജലപാതയാണ് ദുബായ് ക്രീക്ക്. ദുബായ് പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്, റാസ് അൽ ഖോർ പ്രദേശം വരെയാണിത് നീണ്ടു കിടക്കുന്നത്. ദുബായ് നഗരത്തിന്റെ വളര്‍ച്ചയ്ക്ക ഈ ജലപാത നല്കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കുവാനാകില്ല.
ദുബായ് നഗരത്തെ രണ്ടുഭാഗങ്ങളായി ഇത് വിഭജിക്കുന്നു. കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നഗരഭാഗം ദേര എന്നും, പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന നഗരഭാഗം ബുർ ദുബായ് എന്നുമാണ് അറിയപ്പെടുന്നത്. ഈ ക്രീക്കിനു ചുറ്റുമായാണ് ദുബായ് നഗരം ഇന്നു കാണുന്ന രീതിയിലേക്ക് വികസിച്ചത്.
- Read more….
- പതിനായിരത്തിൽ താഴെ വിലയ്ക്ക് ഇതിലും മികച്ച ഫോണ്‍ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനകം വിപണിയിലെത്തും!!!!
- പിശാശിന്റെ അടുക്കള: ധൈര്യമുണ്ടോ ഇവിടേക്ക് പോകാൻ?
- രണ്ടു തുള്ളി വെളിച്ചെണ്ണ മതി: ചാടിയ വയറും, പൊണ്ണത്തടിയും പെട്ടന്ന് കുറയും
- കടയിൽ നിന്ന് വാങ്ങണ്ട: ഇനി ടൊമാറ്റോ സോസ് എളുപ്പത്തിൽ വീട്ടിൽ തന്നെയുണ്ടാക്കാം
- മഹാരാഷ്ട്രയിൽ ബി.ജെ.പി അധിക സീറ്റ് ലക്ഷ്യമിടുന്നു
best place to visit in dubai