തിരുവനന്തപുരം: വനംവകുപ്പ് കെ ബി ഗണേഷ്‌കുമാറിന് കൊടുക്കുന്നതാണ് നല്ലതെന്ന് എൽദോസ് കുന്നപ്പിള്ളി നിയമസഭയിൽ. വനംമന്ത്രി നല്ലമനുഷ്യനാണ്. പ്രായാധിക്യമുണ്ട്. ആനയെ മെരുക്കാൻ ഗണേഷിന് മിടുക്കുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കോവൂർ കുഞ്ഞുമോനായാലും കുഴപ്പമില്ല. അദ്ദേഹത്തിന് സമയമുണ്ട്, ഉപധനാഭ്യർഥനയുടെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കുന്നപ്പിള്ളി.
മന്ത്രിമാരായ ജി.ആർ. അനിലിനും ജെ. ചിഞ്ചുറാണിയ്ക്കും ഉദ്ദേശ്യപൂർത്തീകരണത്തിന് നന്മകൾ നേർന്നായിരുന്നു യു.എ. ലത്തീഫിന്റെ പ്രസംഗം. ലീഗിനെ ചീത്തവിളിക്കാൻ സി.പി.എം. കൊണ്ടുനടക്കുന്നയാളാണ് കെ.ടി. ജലീലെന്നു കളിയാക്കിയ ലത്തീഫ്, കോൺഗ്രസിനെ മാറ്റിനിർത്തിയാൽ ബി.ജെ.പിയ്‌ക്കെതിരേ വേറൊരു ബദൽ എന്താണെന്നു ചോദിച്ചു. ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ് വട്ടപ്പൂജ്യമെന്നു പറഞ്ഞ എം.എം. മണി ഡൽഹി സമരത്തിൽ പങ്കെടുക്കാത്ത കോൺഗ്രസിനെ കണക്കറ്റു കളിയാക്കി. എന്നാൽ, മണിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ രേഖയിൽ ഉണ്ടാകില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ സഭയെ അറിയിച്ചു.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
ബി.ജെ.പി. വിരുദ്ധതയെപ്പറ്റി സി.പി.എമ്മുകാരുടെ സ്റ്റഡിക്ലാസ് കേൾക്കേണ്ട ഗതികേട് കോൺഗ്രസിന് ഇല്ലെന്നു ഷാഫി പറമ്പിൽ പറഞ്ഞു. ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രത്തിന് തറയൊരുക്കിയതിനാണ് നരസിംഹറാവുവിന് ഭാരതരത്‌ന നൽകിയതെന്നു ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി പി.രാജീവ് പരിഹസിച്ചു. കേരളത്തിലെ കോൺഗ്രസ് ലീഗിന് ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻനേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.വി. സുമേഷ്, എം. മുകേഷ്, എം. വിൻസന്റ്, ഷാഫി പറമ്പിൽ, ജി. എസ്. ജയലാൽ, ഡോബ് മൈക്കിൾ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, വി. ആർ.സുനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















