മുംബൈ: മഹാരാഷ്ട്രയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എന്‍.സി.പി. പാര്‍ട്ടിക്ക് ലഭിച്ച ഏക സീറ്റില്‍ പ്രഫുല്‍ പട്ടേലിനെ നാമനിര്‍ദേശം ചെയ്യുന്നതായി എന്‍.സി.പി. അധ്യക്ഷന്‍ അജിത് പവാറിന്റെ ഓഫീസിനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തു. നാലു വര്‍ഷത്തെ രാജ്യസഭാ കലാവധി ബാക്കി നില്‍ക്കെയാണ് പ്രഫുല്‍ പട്ടേലിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത്.
ചില സാങ്കേതിക കാരണങ്ങളാലാണ് പ്രഫുല്‍ പട്ടേലിനെ സ്ഥാനാര്‍ഥിയാക്കുന്നതെന്ന് എന്‍.സി.പി. മഹാരാഷ്ട്ര അധ്യക്ഷന്‍ സുനില്‍ താത്കറെ അറിയിച്ചു. എന്‍.സി.പി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ പ്രഫുല്‍ പട്ടേല്‍ നിലവിലെ എം.പി. സ്ഥാനം രാജിവെച്ചാവും വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഫുല്‍ പട്ടേല്‍ വ്യാഴാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















