തിരുവനന്തപുരം: വലിയതുറ ഓട്ടോടാക്സി മോഷണക്കേസിലെ പ്രതി പിടിയിൽ. സംഭവത്തിൽ നെയ്യാറ്റിന്‍കര നാറാണി ജങ്ഷന് സമീപം കുട്ടത്തുവിളയില് അനില്‍കുമാറാണ് (38) പോലീസ് പിടിയിലായത്. ആഭ്യന്തര വിമാനത്താവളത്തിന്റെ കാര്‍ഗോ ഗേറ്റിന് സമീപം പാര്‍ക്കുചെയ്തിരുന്ന ഓട്ടോ ടാക്സി മോഷ്ടിച്ച പൊളിച്ചുവില്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം.മോഷണത്തിന് ശേഷം ഒളിവിലായിരുന്ന അനില്‍കുമാറിനെ വലിയതുറ പോലീസാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ആറിന് വൈകിട്ടായിരുന്നു സംഭവം. വലിയതുറ എഫ്.സി.ഐ. ഗോഡൗണിന് സമീപത്തുളള ലാലിച്ചന്‍ ആന്റണിയുടെ ഓട്ടോടാക്സിയാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന അനില്‍കുമാറിനെ കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുളള അന്വേഷണത്തിലാണ് അഞ്ചലില്‍ മോഷ്ടിച്ച ഓട്ടോടാക്സി ഉളളതായി കണ്ടെത്തിയത്.
Read more:
- ഭര്‍ത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നു എന്നത് ഗാര്‍ഹിക പീഡനമല്ല: മുംബൈ കോടതി
- ആലപ്പുഴയിൽ ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു
- നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയാ ഗാന്ധി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബിജെപിയുടെ ശക്തനായ സ്ഥാനാർഥിയാകും എതിരാളി: വെളിപ്പെടുത്തി കെ സുരേന്ദ്രൻ
- കള്ളപ്പണം വെളുപ്പിക്കൽ:സമീര്‍ വാങ്കഡെയ്ക്കെതിരായ കേസിൻ്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി
ഇത്തരത്തില്‍ വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ചുവില്ക്കുന്നതിനായി ആക്രിക്കടയില്‍ എത്തിച്ച് പണം വാങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. അശോക് കുമാര്‍, എസ്.ഐ.മാരായ അജേഷ്കുമാര്, ശ്യാമകുമാരി, എസ്.സി.പി.ഒ. ശ്രീജീത്ത്, സി.പി.ഒ. ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക