മാനന്തവാടി: വയനാട് പടമലയിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമലപള്ളിയുടെ പരിസരത്ത് കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി അറിയിച്ചത്. കടുവ റോഡിന് കുറുകെ ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പടമല അൽഫോൻസ പള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സാബു. ഭാര്യ ദീപയും മകൾ നിയയും ഒപ്പമുണ്ടായിരുന്നു. അയൽവാസിയായ വെണ്ണമറ്റത്തിൽ ലിസി പ്രാണഭയത്തോടെ റോഡിന് കുറുകെ ഓടുന്നത് കണ്ട സാബു വിവരം അറിയാൻ വേണ്ടി ഉടൻ കാർ നിർത്തി. തൊട്ടുപിന്നാലെ കടുവ റോഡ് മുറിച്ചുകടന്ന് പാഞ്ഞു. ഒരു നിമിഷം അമ്പരന്നെങ്കിലും ഉടൻ ബഹളം വച്ചും നിർത്താതെ ഹോണടിച്ചും ആളുകളെ കൂട്ടി.
പള്ളിയിലേക്കുള്ള യാത്ര ഒഴിവാക്കി നാട്ടുകാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നാണ് സാബുവും മകളും മടങ്ങിയത്. പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനിയായ നിയയ്ക്ക് ഇപ്പോഴും തൊട്ടുമുൻപിൽ കടുവയെ കണ്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് മരിച്ച സ്ഥലത്തിന് സമീപമാണ് കടുവയെ കണ്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ആന ചവിട്ടിക്കൊന്നത്.
കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് അദ്ദേഹത്തെ ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാൽവെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജിഷ് ആനയുടെ മുന്നിലകപ്പെട്ടത്. ആനയെക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
Read more…
- നടി ഗൗതമി അണ്ണാ ഡിഎംകെയിൽ
-
ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍
-
കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?
-
ബേലുര്‍ മഖ്‌നയെ ഇന്നും പിടികൂടാനായില്ല; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കൂടെയുള്ള മോഴ
-
ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
















