പത്തനംതിട്ട: തിരുവല്ല നന്നൂരിൽ ആന ഇടഞ്ഞു. ആനയെ വെള്ളംകുടിക്കാനായി മറ്റൊരിടത്തേത്ത് അഴിച്ചു മാറ്റുന്നതിനിടെ ആയിരുന്നു ആന ഇടഞ്ഞോടിയത്. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്.
ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പറമ്പിൽ നിലയുറപ്പിക്കുകയായിരുന്നു. ചെറിയ നാശനഷ്ടം വരുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയ്ക്കു മയക്കുവെടിവച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















