ചെന്നൈ: അടുത്തിടെ ബിജെപിയില്‍ നിന്നും രാജിവെച്ച നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. 27 വര്‍ഷം ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നടി അടുത്തിടെ പാര്‍ട്ടി വിടുകയായിരുന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം
തൻറെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പാർട്ടി വിട്ടത്. ബിജെപി വിടുന്ന കാര്യം ഗൗതമി എക്‌സിലൂടെയാണ് പങ്കുവച്ചത്. ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നതെന്നായിരുന്നു താരം കുറിച്ചത്.
അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്.
Read more…