തിരുവനന്തപുരം: കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യയിലെ പ്രമുഖ ഡാറ്റാ സെന്റര്‍ കമ്പനിയായ നെക്‌സ്ട്രാ പുനുരുപയോഗിക്കാന്ന ഊര്‍ജ്ജ ഉറവിടങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷം മെഗാവാട്ട് വൈദ്യുതി വാങ്ങുന്നു. എയര്‍ടെല്ലിന്റെ കമ്പനിയായ നെക്‌സ്ട്രാ 1,40,208 മെഗാവാട്ട് പുനുരുപയോഗ വൈദ്യുതി ലഭ്യമാക്കുന്നതിനായി ഊര്‍ജ്ജ കമ്പനിയായ ആംപിന്‍ ആന്‍ഡ് ആംപ്ലസ് എനര്‍ജിയുമായി കരാറിലെത്തി.
കരാര്‍ പ്രകാരം ആംപിന്‍ എനര്‍ജി ആന്‍ഡ് ആംപ്ലസ് എനര്‍ജി നെക്‌സ്ട്രായുടെ തമിഴ്‌നാട്ടിലേയും ഉത്തര്‍പ്രദേശിലേയും ഒഡീഷയിലേയും ഡാറ്റാ സെന്ററുകളില്‍ 48 മെഗാവാട്ട് സൗരോര്‍ജ്ജ, 24.4 മെഗാവാട്ട് കാറ്റോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കും.
2031 ഓടെ കാര്‍ബണ്‍ പാദമുദ്ര പൂജ്യമാക്കാനുള്ള നെക്‌സ്ട്രായുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് 25 വര്‍ഷത്തേക്കുള്ള ഈ കരാര്‍. ഇന്ത്യയിലെ ഹരിത ഡാറ്റാ സെന്ററുകളുടെ ഏറ്റവും വലിയ ശൃംഖലയെന്ന നേട്ടത്തെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു.