ആലപ്പുഴയിൽ ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ചന്തിരൂരില്‍ ആന വിരണ്ടത് കണ്ട് ഓടിയ യുവാവിനെ ജനങ്ങള്‍ക്കിടയില്‍ നിന്ന് കുത്തി പരിക്കേല്‍പ്പിച്ചു.ആലപ്പുഴ അരൂർ സ്വദേശി ആല്‍ബിനാണ് കുത്തേറ്റത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more :
ജനങ്ങള്‍ക്കിടയില്‍ നിന്ന് ആരോ ആണ് കുത്തി പരിക്കേല്‍പ്പിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് കുത്തിയതെന്നാണ് സൂചന. കുത്തിയവരെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രോല്‍സവത്തിനിടെയാണ് ആന വിരണ്ടോടുന്നത് കണ്ട് ആല്‍ബിൻ ഓടാൻ ശ്രമിച്ചത്.