ആവശ്യമായ ചേരുവകൾ
പാൽ -2 ലിറ്റർ
പഞ്ചസാര -ഒന്നര കപ്പ്
ഏലക്കപ്പൊടി -1 ടീസ്പൂൺ
നാരങ്ങനീര് -2 ടേബ്ൾ സ്പൂൺ
വെള്ളം -6 കപ്പ്
കുങ്കുമപ്പൂവ് -ഒരു നുള്ള്
ബദാം, പിസ്ത -അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പനീർ തയാറാക്കാനായി ഒരു ലിറ്റർ പാൽ നന്നായി തിളപ്പിക്കുക.
പാൽ തിളച്ചു വരുമ്പോൾ നാരങ്ങനീരിനൊപ്പം അൽപം വെള്ളവും (1 ടേബ്ൾ സ്പൂൺ) ചേർത്ത് ലയിപ്പിച്ച ശേഷം തിളക്കുന്ന പാലിലേക്ക് കുറച്ചായി ചേർത്ത് ഇളക്കുക.
വെള്ളവും പനീറും വെവ്വേറെ ആയതിനു ശേഷം ഒരു കോട്ടൺ തുണിയിലേക്ക് അരിച്ചു മാറ്റുക. വെള്ളം മുഴുവനായും വാർന്നു പോകുന്നതുവരെ അരിക്കുക.
ഇനി പനീർ ഉപയോഗിച്ച് ഉരുളകൾ തയാറാക്കണം. ശേഷം ഒരു പാത്രത്തിൽ ആറു കപ്പ് വെള്ളത്തിൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ഒപ്പംതന്നെ അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർക്കുക.
ഇനി തയാറാക്കിെവച്ച പനീർ കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കാൻ പാകത്തിന് കുഴച്ചെടുക്കുക.
ശേഷം പനീർ ഒരു നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടിയെടുത്ത ശേഷം ഇഡലിയുടെ ആകൃതി കിട്ടുന്ന രീതിയിൽ ചെറുതായി പ്രസ് ചെയ്തെടുക്കുക.
പനീർ എല്ലാം ഇങ്ങനെ ചെയ്തുെവച്ച ശേഷം നേരത്തേ തയ്യാറാക്കിയ തിളപ്പിച്ച പഞ്ചസാര ലായനിയിൽ മുക്കി അടച്ചുെവച്ച് വേവിക്കുക.
ഏകദേശം 15-20 മിനിറ്റ് കൊണ്ട് ഉരുളകൾ വെന്തുവരും. വെന്തുവരുമ്പോൾ ഓരോ ഉരുളയും ഇരട്ടി വലുപ്പമാകും. ഇവ അരിപ്പ തവി കൊണ്ട് കോരി മാറ്റിവെക്കുക.
റബറി (പാലുപയോഗിച്ചു തയാറാക്കുന്ന സിറപ്പ്) തയാറാക്കാനായി ഒരു ലിറ്റർ പാൽ തിളപ്പിച്ച് കുറുക്കി അര ലിറ്റർ ആക്കിയെടുക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി വാങ്ങിവെക്കുക.
ഇളകിവരുമ്പോൾ ഒരു നുള്ളു കുങ്കുമപ്പൊടി വിതറണം. ശേഷം ചെറുകഷണങ്ങളാക്കിയ ബദാമും ചേർക്കുക. ആദ്യം തയാറാക്കിവെച്ച ഉരുളകൾ ഓരോന്നും പതിയെ അമർത്തി ഉള്ളിലെ വെള്ളം കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം റബറി മീതെ ഒഴിക്കുക.
സ്വാദിഷ്ടമായ രസ്മലായ് റെഡി. റബറി ഉരുളകൾക്കുള്ളിലേക്ക് പിടിച്ച ശേഷം ബദാം, പിസ്ത ഇവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- Mutta surka | മുട്ട സുർക്ക
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക