ആവശ്യമായ ചേരുവകൾ
പുട്ടുപൊടി 2 കപ്പ്
തേങ്ങ ചിരവിയത് 1 കപ്പ്
ചെറിയ ഉള്ളി 10 എണ്ണം
വലിയ ജീരകം 1 ടേബിൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
പുട്ടുപൊടിയിൽ പാകത്തിന് ഉപ്പു ചേർത്ത് 2 കപ്പ് തിളച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വെക്കുക.
ശേഷം തേങ്ങയും ഉള്ളിയും ജീരകവും ചതച്ചെടുത്ത് മാവിലേക്ക് ചേർത്ത് നല്ല സോഫ്റ്റായിട്ട് കുഴച്ചെടുക്കുക.
അതിനുശേഷം ചെറിയ ഉരുളകളാക്കി കൈയിൽ വെച്ച് പരത്തി ചൂടായ എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. (മാവ് കുഴക്കുമ്പോൾ കൂടുതൽ വെള്ളം ആവശ്യമെങ്കിൽ ഇളം ചൂടുവെള്ളം ചേർത്തു കൊടുക്കാം )നെയ്യ് പത്തിരി റെഡി
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- Mutta surka | മുട്ട സുർക്ക
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക