ആവശ്യമായ ചേരുവകൾ
ചക്ക ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത് – രണ്ട് കപ്പ്
തേൻ – അര കപ്പ്
പുളിയില്ലാത്ത കട്ടത്തൈര് (yogurt) – ഒരു കപ്പ്
കണ്ടെൻസ്ഡ് മിൽക് – അര കപ്പ്
തിക്ക് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം – അര കപ്പ്
തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ചക്ക ഒരു സിപ്പർ ബാഗിലോ പ്ലാസ്റ്റിക് കണ്ടെയിനറിലോ ആക്കി ഫ്രിഡ്ജിൽവെച്ച് ഫ്രീസ് ചെയ്തതിനുശേഷം ബാക്കി ചേരുവകൾ ചേർത്ത് മിക്സിയിൽ പൾസ് മോഡിൽ നന്നായി അടിച്ചെടുക്കുക.
മധുരം കൂടുതൽ വേണമെങ്കിൽ കണ്ടെൻസ്ഡ് മിൽക് ചേർക്കാം.
ശേഷം ഒരു കണ്ടെയിനറിൽ ഒഴിച്ച് 10 മണിക്കൂർ ഫ്രീസ് ചെയ്ത് പിന്നീട് സ്കൂപ് ചെയ്ത് സെർവ് ചെയ്യാം.
മാങ്ങ കൊണ്ടും സ്ട്രോബെറി കൊണ്ടും ഇതേ ചേരുവകൾ ചേർത്ത് രുചികരമായ ഐസ്ക്രീം ഉണ്ടാക്കാം.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- ബിലാവൽ ഭൂട്ടോ പിന്മാറി; നവാസ് ശരീഫ് പാക് പ്രധാനമന്ത്രിയാകും
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക