കൊച്ചി: ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയിലുടനീളം നടത്താന്‍ പോകുന്ന റോഡ് ഷോ തുടര്‍ന്നു കൊണ്ട് എറണാകുളത്തെ ഡീലര്‍ഷിപ്പിലേക്ക് കൂടി എത്തിക്കുന്നതായി പ്രഖ്യാപിച്ചു. നഗരത്തിലെ ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പായ വാറ്റ്‌മോര്‍ എല്‍ എല്‍ പി-യില്‍ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ അത്യാധുനിക വൈദ്യുത വാഹനങ്ങള്‍ ഈ റോഡ് ഷോയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
ഫെബ്രുവരി 14 നും 15 നും വാറ്റ്‌മോര്‍ എല്‍ എല്‍ പി, ഗ്രൗണ്ട് ഫ്‌ളോര്‍, 11/334-എ1, എം സി റോഡ്, വെങ്ങൂര്‍, കിടനൂര്‍ പി ഒ, അങ്കമാലി, എറണാകുളം, കേരളം-683572 എന്ന വിലാസത്തിലുള്ള ഡീലര്‍ഷിപ്പിലാണ് റോഡ് ഷോ സംഘടിപ്പിക്കുക. ഗോദാവരിയുടെ നിരയിലുള്ള ഏറ്റവും പുതിയ വൈദ്യുത വാഹനങ്ങളായിരിക്കും ഈ റോഡ് ഷോയിലൂടെ പ്രദര്‍ശിപ്പിക്കുക.
കമ്പനിയുടെ അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ വൈദ്യുത വാഹന പ്രേമികള്‍ക്കും സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കും ഒരുപോലെ അവസരം ലഭിക്കും. ഈ റോഡ് ഷോയില്‍ ഏറ്റവും പ്രാമുഖ്യത്തോടെ അവതരിപ്പിക്കുന്നത് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ മുന്‍ നിര മോഡലുകളായ എബ്ലു റോസീ (ഇ-ഓട്ടോ എല്‍ 5 എം), എബ്ലൂ റീനോ (ഇ-ലോഡര്‍), എബ്ലൂ സ്പിന്‍, എബ്ലൂ ത്രില്‍ (ഇ-സൈക്കിള്‍ നിര) എന്നിവയായിരിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഇന്ധനക്ഷമവും സാങ്കേതികമായി ഏറെ മുന്നേറിയതുമായ സഞ്ചാര ആവശ്യങ്ങള്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ് ഈ വാഹനങ്ങള്‍.
ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ സി ഇ ഒ ശ്രീ ഹൈദര്‍ ഖാന്‍ ഈ റോഡ് ഷോയെ കുറിച്ചുള്ള തന്റെ ആവേശം പ്രകടിപ്പിച്ചു കൊണ്ട് പ്രസ് താവിച്ചു, “താങ്ങാനാവുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ വൈദ്യുത വാഹനങ്ങള്‍ നല്‍കുക എന്നുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യയിലുടനീളം നടത്തുന്ന ഈ റോഡ് ഷോ.
ഞങ്ങളോടൊപ്പം ഈ റോഡ് ഷോയില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദമായി പ്രോത്സാഹിപ്പിക്കുന്നു. വൈദ്യുത കാര്‍ വ്യവസായ മേഖലയില്‍ ഞങ്ങള്‍ നടത്തിയ മുന്നേറ്റം നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ ഇതിലൂടെ എല്ലാവര്‍ക്കും സാധിക്കും. ചക്രങ്ങള്‍ക്കും ബാറ്ററികള്‍ക്കുമപ്പുറം പോകുന്ന ഗണ്യമായ മുന്നേറ്റത്തിന്റെ സാധ്യതകളില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഈ റോഡ് ഷോകൊണ്ട് ഉദ്ദേശിക്കുന്നത്.
ആവേശമുണര്‍ത്തുന്ന ഈ സാഹസികതയില്‍ ഞങ്ങളോടൊപ്പം അണിചേരുക. വെറുമൊരുആവശ്യത്തിനപ്പുറം ഉത്തരവാദിത്വത്തോടെയുള്ള ജീവിതത്തിന്റെ പ്രസ്താവനയായി സഞ്ചാരം മാറുന്ന ഒരു കാലഘട്ടത്തിലേക്ക് നമുക്ക് ഒരുമിച്ച് ഒരു വാതായനം നമുക്ക് തുറക്കാം.”
ചില്ലറ വില്‍പ്പനയുടെ മേഖലയില്‍ വലിയ മുന്നേറ്റമാണ് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് നടത്തിയിട്ടുള്ളത്. ഇന്ത്യയിലുടനീളം 50 ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞ കമ്പനി വരാനിരിക്കുന്ന മാസങ്ങളില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുവാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് ഈ റോഡ് ഷോ. വിലാസ്പൂര്‍, വിജയവാഡ, ന്യൂഡല്‍ഹി, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ജയ്പൂര്‍, ഡെറാഡൂണ്‍, ലുധിയാന, ജമ്മു, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ജാംഷഡ്പൂര്‍, പാറ്റ്‌ന, പൂനെ, നാസിക്, അഹമദാബാദ്, ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിങ്ങനെയുള്ള പ്രമുഖ നഗരങ്ങളിലൂടെ റോഡ് ഷോ കടന്നുപോകും.
റോഡ് ഷോയുടെ ഷെഡ്യൂളും അത് വന്നെത്തുന്ന സ്ഥലങ്ങളുമൊക്കെ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടേയും അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ടു കൊണ്ടും ഉപഭോക് താക്കള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും.
Read more :
. മാരുതി ജിംനിയുടെ വിൽപ്പനയില്‍ വന്‍ കുറവ്; ജനുവരിയിൽ വിറ്റഴിച്ചത് 163 യൂണിറ്റുകള്‍
. ബാറ്ററിയുടെ വിലയിൽ ഇടിവ്; ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ച് ടാറ്റ
. വാര്‍ഡ്വിസാര്‍ഡ് 2024 ജനുവരിയില്‍ 3,225 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റു
. സ്റ്റൈലിഷ് അരങ്ങേറ്റം കുറിച്ച് ടൊയോട്ട കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്
ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിനെ കുറിച്ച്
2019 ജൂലായില്‍ ഗോദാവരി ഇ-മൊബിലിറ്റി എന്ന പേരില്‍ ആരംഭിച്ച ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് (എബ്ലൂ നിരയില്‍പ്പെട്ട ഇ വി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍) തങ്ങളുടെ അത്യാധുനിക വൈദ്യുത സഞ്ചാര പരിഹാരങ്ങളിലൂടെ ദശലക്ഷകണക്കിനു പേര്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുവാനും രാജ്യത്തെ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കുവാനും ലക്ഷ്യമിടുന്നു.
സിദ്ധാര്‍ത്ഥ് അഗര്‍വാളിന്റേയും മഹേന്ദ്ര അഗര്‍വാളിന്റേയും സ്വന്തം ആശയമായ ഈ സ്ഥാപനം സമ്പൂര്‍ണ്ണ ഇ വി ഉല്‍പ്പന്ന നിരകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മലിനീകരണം സൃഷ്ടിക്കാത്ത, സുസ്ഥിര സഞ്ചാര സൗകര്യം ലഭ്യമാക്കുക എന്ന വീക്ഷണത്തോടെ സ്ഥാപിച്ചതാണ്. ഇന്ത്യയില്‍ വൈദ്യുത വാഹന മേഖലയിലെ ലീസിങ്ങ് മോഡല്‍ ആദ്യമായി പുറത്തിറക്കിയ കമ്പനി എന്ന നിലയിലാണ് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് വേറിട്ട് നില്‍ക്കുന്നത്. https://www.geml.in/ -ലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടാം.