‘നസ്‌ലിനെ എനിക്ക് വളരെ ഇഷ്ടമായി: മികച്ച പ്രകടനം’: ‘പ്രേമലു’ സിനിമയെക്കുറിച്ചു പ്രിയദർശൻ

തിയറ്ററുകളിൽ ഇപ്പോൾ വലിയ തരംഗം തീർത്തുകൊണ്ടിരിക്കുന്ന ചിത്രമാണ് ന‌സ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പ്രേമലു’. ഇപ്പോഴിതാ സിനിമയെക്കുറിച്ചും, ന‌സ്‌ലിൻറെ പ്രകടനത്തെക്കുറിച്ചും ചിത്രം കണ്ടിറങ്ങിയ സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇതാണ് യുവാക്കളുടെ സിനിമയെന്നും ചിത്രം തീർന്നതറിഞ്ഞില്ലെന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിലുള്ളത് വ്യത്യസ്​ത തരത്തിലുള്ള ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘സൂപ്പർ സിനിമ. ഇതാണ് എന്റർടെയ്ൻമെന്റ്. നല്ല ഫ്രഷ്നെസ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. പയ്യനെ എനിക്കു വളരെ ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു. ഇത് വ്യത്യസ്തമായ റിയലിസ്റ്റ് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല. നസ്‌ലിനെ ഒന്നു കാണണം. കണ്ടിട്ട് ഒന്ന് അഭിനന്ദിക്കണം. 

നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ പുതിയ ആളുകൾ ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. അതാണ് ആവശ്യം. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹരമായ സിനിമ.’’–പ്രിയദർശന്റെ വാക്കുകൾ.

ന‌സ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നു.

നല്ല ചിത്രങ്ങളെ ജനങ്ങള്‍ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ സൂചന തന്നെയാണ് ഇത്. ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്.

Read also……..

വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഫാമിലി’: ഫെബ്രുവരി 23ന് തിയറ്ററുകളിൽ

പ്രണയ ദിനത്തിൽ പ്രേമലുവിലെ ഹിറ്റ് ഡയലോഗും പാട്ടും അനുകരിച്ച് ഫഹദും നസ്രിയയും: വിഡിയോ

‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ട്രോൾ വിഡിയോ

‘ഭൂൽ ഭൂലയ്യ’യുടെ മൂന്നാം ഭാഗം എത്തുന്നു: മഞ്ജുലികയായി വിദ്യാ ബാലൻ

‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ’: സ്‌റ്റോറിയില്‍ ‘പാര്‍ട്ണറുടെ’ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് വരദ: വൈറലായി ചിത്രങ്ങൾ

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ.

കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്,  വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.