×

‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ട്രോൾ വിഡിയോ

google news
,

മലയാളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ഹണി റോസ്. എപ്പോഴും പുഞ്ചിരിച്ച മുഖവും മനോഹരമായ വേഷവിധാനവും കൊണ്ട് ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഹണിയുടെ ആറ്റിറ്റ്യൂഡ് തന്നെയാണ് എല്ലാ പരിപാടികൾക്കും മുഖ്യാതിഥിയാവാൻ ഹണി തന്നെവേണം എന്ന് പലരും നിർബന്ധം പിടിക്കാനുമുള്ള കാരണം.

മികച്ച ഉദ്ഘാടകയ്ക്കുള്ള’ ഒരു അവാർഡ് ഉണ്ടെങ്കിൽ ആ പുരസ്കാരം നടിയായ ഹണി റോസിനായിരിക്കും  എന്ന് അഭിപ്രായപ്പെടുന്നവരാണ് സോഷ്യൽമീഡിയയിൽ ഏറെയും.

ഇപ്പോഴിതാ ഇങ്ങനെയൊരു ‘പുരസ്കാരവു’മായി ബന്ധപ്പെട്ട് നടി തന്നെ പങ്കുവച്ച ട്രോൾ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

,mm

‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്രോൾ വീഡിയോ ഹണി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. കട ഉദ്ഘാടത്തിന് താൻ എത്തുന്നു എന്നു പറഞ്ഞുകൊണ്ടുള്ള നടിയുടെ വ്യത്യസ്ത വീഡിയോകളാണ് ട്രോൾ രൂപത്തിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കേരളത്തിൽ ഇപ്പോൾ ഉദ്ഘാടന ചടങ്ങുകളിൽ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.

ഇതിനൊക്കെ പലപ്പോഴായി പ്രതികരിച്ച് താരം എത്തിയിട്ടുണ്ട്. ബോഡി ഷെയ്മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേർഷനായി ഞാൻ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനിൽക്കാനും കഴിയുന്നു.

Read more......

.ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോളേരിയെ മരിച്ച നിലയില്‍ കണ്ടെത്തി

'ഭൂൽ ഭൂലയ്യ'യുടെ മൂന്നാം ഭാഗം എത്തുന്നു: മഞ്ജുലികയായി വിദ്യാ ബാലൻ

പ്രേക്ഷകരുടെ മനം കവർന്ന 'സീത രാമം' പ്രണയദിനത്തിൽ വീണ്ടും റീ റിലീസിന്

'കൊലപാതകം കൊലപാതകം തന്നെയാണ്': പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ ഭട്ട്

അവിശ്വസനീയമായ വിജയം നേടി 'ഹനുമാൻ': ആഗോളതലത്തിൽ 300 കോടിയിലധികം നേടി തേജ സജ്ജ ചിത്രം

എന്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നും ഹണി റോസ് പറഞ്ഞിട്ടുണ്ട്.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി പ്രത്യക്ഷപ്പെടുക.


 

Tags