കോഴിക്കോട് എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ

കോഴിക്കോട്: നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതിഹോമം.  ഇന്നലെ രാത്രി എട്ടുമണിയോടെയാണു സ്കൂളിൽ പൂജ നടത്തിയത്. സ്കൂൾ മാനേജരുടെ മകന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരാണു പൂജയ്ക്കു പിന്നിൽ. രാത്രി സ്കൂൾ ഗ്രൗണ്ടില്‍ വാഹനങ്ങളും വെളിച്ചവും കണ്ടതോടെ നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. സിപിഎം പ്രവർത്തകരെത്തി പൂജ തടയുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.

Read more:

   

പൂജ നടത്തിയവരെ തൊട്ടിൽപാലം പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ പ്രതിഷേധം അവസാനിച്ചു. കസ്റ്റഡിയിൽ എടുത്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.