പത്തനംതിട്ട: പറമ്പിൽ തീപടരുന്നുത് കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. കുളത്തൂർ വേലത്താംപറമ്പിൽ ബേബി (95) ആണ് മരിച്ചത്. വീടിനോട് ചേർന്ന പറമ്പിൽ തീ പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തീപിടിത്തത്തിൽ പറമ്പിലെ വിളകൾ ഉൾപ്പെടെ കത്തിനശിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















