മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചാലിയാർ കോണമുണ്ട സ്വദേശി ദേവനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
മുളവെട്ടാനായി വനാതിർത്തിയോട് ചേർന്നുള്ള തണ്ണിപ്പൊയിൽ എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ആനയെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോട്ടിൽ വീണ ദേവനെ ആന ചവിട്ടിയെന്നാണ് വിവരം. കാലിനും തോളെല്ലിനും പരിക്കേറ്റ ദേവൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















