കൊച്ചി: നവീനവും സുരക്ഷിതവുമായ ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങള്‍ക്കായി സിഎസ്ബി ബാങ്ക് മുന്‍നിര ഫിന്‍ടെക് കമ്പനിയായ ബിജ്ലിപേയുമായി സഹകരിക്കും. ബാങ്കിന്‍റെ പെയ്മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പോയിന്റ് ഓഫ് സെയിൽ(പിഓഎസ്) സേവനങ്ങളിലാവും ഈ സഹകരണം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക. കച്ചവടക്കാരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങള്‍ക്കായി അത്യാധുനീക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നിവ ഇതിന്‍റെ ഭാഗമായി നടത്തും.
കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്ന് സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് മേധാവി നരേന്ദ്ര ഡിക്ഷിത്ത് പറഞ്ഞു.
എല്ലാ വിഭാഗത്തിലും പെട്ട ബിസിനസുകള്‍ക്ക് അത്യാധുനീക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ അംഗീകരിക്കപ്പെടുന്നതെന്ന് ബിജ്ലിപേ സിഇഒ പ്രദീപ് ഉമ്മന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക