ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരേ കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് സുപ്രീംകോടതി.സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തികൂടെയെന്നാണ് കോടതി ആരാഞ്ഞത്. ഇന്ന് തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിഗണിക്കുമ്ബോള്‍ കേന്ദ്ര നിലപാട് അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
Read more….