×

കർഷക പ്രതിഷേധത്തിനെതി​രെ നടപടി എടുക്കണം: സുപ്രീം കോടതിയിലേക്ക് ബാർ അസോസിയേഷൻ കത്തയച്ചു

google news
F
 ന്യൂഡൽഹി: കർഷക സമരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പട്ട് ചീഫ് ജസ്റ്റിസിന് കത്ത് അ‌യച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) പ്രസിഡൻ്റ്. കർഷകർ അനധികൃതമായി ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡൻ്റ് ആദിശ് അഗർവാല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.
   
കർഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും പ്രക്ഷോഭം കാരണം അഭിഭാഷകർക്ക് കോടതിയിൽ ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അഗർവാല കത്തിൽ പറയുന്നു.
   
അതെസമയം പ്രതിഷേധം കണക്കിലെടുത്ത്, ഡൽഹി അതിർത്തിയിൽ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പോലീസ് സിമന്റ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
   
കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, സമ്പൂർണ കടം എഴുതിത്തള്ളൽ,കർഷകർക്ക് പെൻഷൻ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ രണ്ടാം കർഷകസമരത്തിന് രംഗത്തെത്തിയത്.