ഒരു വ്യക്തിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരാൻ ഇടയാക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് നെഞ്ചുവേദന. അടിയന്തര പരിചരണം തേടുന്നത് ജീവന്‍ രക്ഷിക്കാം. എല്ലാ നെഞ്ചുവേദനയും ഹാര്‍ട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയുണ്ട്. നെഞ്ചുവേദനയുടെ ചില കാരണങ്ങൾ ജീവന് ഭീഷണിയാണ്.
നെഞ്ചുവേദനയുടെ കാരണം നിര്‍ണയിക്കുന്നതിനായി രക്തപരിശോധന, എക്‌സ്-റേ, സിടി സ്‌കാന്‍ തുടങ്ങി പല പരിശോധനകള്‍ ആവശ്യമാണ്. ഹൃദയാഘാതം, പള്‍മണറി എംബോളസ് അല്ലെങ്കില്‍ അയോര്‍ട്ടിക് ഡിസെക്‌ഷന്‍ എന്നിവ നെഞ്ചെരിച്ചില്‍ പോലെ ജീവന് ഭീഷണിയല്ലാത്ത അവസ്ഥകളാണ്.
നെഞ്ചുവേദനയുടെ ലക്ഷണങ്ങള്‍
നെഞ്ചുവേദനയുടെ ഓരോ കാരണത്തിനും വ്യത്യസ്തമായ ലക്ഷണങ്ങളും അടയാളങ്ങളും ഉണ്ടെങ്കിലും, രോഗനിര്‍ണയത്തില്‍ എത്തിച്ചേരാന്‍ പ്രത്യേക പരിശോധന വേണ്ടിവരുന്ന ലക്ഷണങ്ങളില്‍ മതിയായ വ്യതിയാനങ്ങള്‍ ഉണ്ട്. നെഞ്ചുവേദന കണ്ടെത്താനുള്ള ടെസ്റ്റുകള്‍ നിങ്ങളുടെ നിലവിലെ ആരോഗ്യത്തെയും ടെസ്റ്റുകളുടെ ഫലത്തെയും ആശ്രയിച്ചിരിക്കും
നെഞ്ചുവേദനയ്ക്കുള്ള ചികിത്സ എന്തു കാരണം കൊണ്ടാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ശക്തമായ നെഞ്ചുവേദനയോ പെട്ടെന്നുള്ള വിയര്‍ക്കലോ ക്ഷീണമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.
തലകറക്കം, ശ്വാസംമുട്ടല്‍, നെഞ്ചിൽ കുത്തല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി നെഞ്ചുവേദന ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം മൂലം നെഞ്ചിന്റെ മധ്യഭാഗത്ത് വേദനയുണ്ടാകും. ഇതിനൊപ്പം നെഞ്ചിന് മീതെ ഭാരം കയറ്റിവെച്ചത് പോലെയോ നെഞ്ച് പൊട്ടിപ്പോകുന്നത് പോലെയോ ഉള്ള വേദന അനുഭവപ്പെടും. ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദന കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിന്‍ഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് പടരും.
ഗുരുതരമായ ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കുമ്പോള്‍ നെഞ്ചുവേദന അരമണിക്കൂറോളം നീണ്ടുനില്‍ക്കാം.
വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക തുടങ്ങിയ ചെറിയ ലക്ഷണങ്ങളും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ചികിത്സ തേടാന്‍ വൈകരുത്.
ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം (പ്‌ളൂറസി), ന്യുമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തില്‍ വായു നിറയുക എന്നിവ നെഞ്ചുവേദനയ്ക്കിടയാക്കും.
അന്നനാളം ചുരുങ്ങുക, പാന്‍ക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങള്‍, വാരിയെല്ലുകള്‍, മാറെല്ല് ഇവയിലുണ്ടാകുന്ന നീര്‍ക്കെട്ടിന്റെ ലക്ഷണം എന്നിവയ്‌ക്കൊപ്പം അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.
ഹൃദയ ധമനി ക്ഷതം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, കുടുംബ പാരമ്പര്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിനുണ്ടാകുന്ന വേദനയാണ് ഏറ്റവും നിരുപദ്രവകാരിയായ നെഞ്ചുവേദന. ഒപ്പം നീര്‍ക്കെട്ടുമുണ്ടാകും. വിങ്ങുന്നതു പോലെയോ കുത്തിക്കൊള്ളുന്നതു പോലെയോ വേദന അനുഭവപ്പെടാം.
കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാകുന്ന തേയ്മാനത്തെതുടര്‍ന്നുള്ള വേദനയും നെഞ്ചിലേക്ക് പടര്‍ന്നിറങ്ങാറുണ്ട്. അതുപോലെ തോള്‍ സന്ധിയെ ബാധിക്കുന്ന സന്ധിവാതവും നെഞ്ചുവേദന ഉണ്ടാക്കാറുണ്ട്.
വയറും വണ്ണവും കുറഞ്ഞു ഫിറ്റ് ആകാൻ ഇനി ജിമ്മിൽ പോകണ്ട: വീട്ടിൽ ചെയ്യാം ഈ ടിപ്പുകൾ
ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
നിങ്ങൾ പപ്പടം കഴിക്കുന്ന വ്യക്തിയാണോ? ഈ രോഗങ്ങൾ ഉണ്ടോയെന്ന് ചെക്ക് ചെയ്യൂ
ഷുഗറുള്ളവർ പേടിക്കണ്ട: പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കാം
ഉച്ചയ്ക്ക് തണുത്ത വെള്ളം വാങ്ങി കുടിക്കാറുണ്ടോ?