ഉച്ചയ്ക്കിപ്പോൾ പുറത്തിറങ്ങാൻ കഴിയില്ല. നല്ല ചൂടും വെയിലുമാണ്. അബദ്ധവശാൽ ഇറങ്ങിയാൽ എന്തായാലും തണുത്തൊരു കുപ്പി വെള്ളം വാങ്ങി കുടിക്കാതിരിക്കില്ല. ഇങ്ങനെ നല്ല ചൂടത്ത് തണുത്ത വെള്ളം വാങ്ങി കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ?
ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചതിനു ശേഷം കുറച്ചു തണുത്ത വെള്ളം കുടിക്കുന്നത് എല്ലാവർക്കുമാശ്വാസം നൽകും. എന്നാൽ ഇവ ദഹന സംബന്ധമായാ പ്രശ്ങ്ങൾ ഉണ്ടാക്കും. ഭക്ഷണത്തിനു ശേഷം ഉടനടി തണുത്തവെള്ളം കുടിച്ചാൽ ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇവ കുടൽ സംബന്ധമായ പ്രശ്‌നങ്ങൾ വരാൻ കാരണമാകുന്നു.
തണുത്ത വെള്ളത്തിന്റെ അധിക ഉപയോഗം രക്തചംക്രമണ പ്രക്രിയയെ മന്ദഗതിയിലാക്കും. തണുത്ത വെള്ളം കുടിക്കുമ്പോള്‍ രക്ത കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകും. ഇത് ശരീരത്തില്‍ വേണ്ട തരത്തിലുള്ള ഊര്‍ജ ഉത്പാദനം ഇല്ലാതാക്കും.
ചൂടുള്ളപ്പോൾ നമ്മുടെ ശരീര താപനില സാധാരണയായി 37 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാല്‍ അന്തരീക്ഷ ഉഷ്മാവിന് അനുസരിച്ച് ശരീരത്തിന്‍റെ ചൂടും മാറിക്കൊണ്ടിരിക്കും
അത്തരമൊരു സാഹചര്യത്തിൽ, നല്ല ചൂടിൽ നിന്ന് വന്ന് ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുമ്പോൾ ആ മാറ്റത്തെ പെട്ടന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ശരീരം ശ്രമിക്കും. അതിനാല്‍ തന്നെ ദഹനത്തെ ഇത് തടസപ്പെടുത്തും. ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്പാദനത്തെയും നാഡികൾ, രക്തക്കുഴലുകൾ അല്ലെങ്കിൽ ധമനികൾ, അനുബന്ധ അവയവങ്ങൾ, പ്രത്യേകിച്ച് ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും ഇത് ചിലപ്പോൾ ബാധിക്കും.
ഇതുകൂടാതെ തൊണ്ടവേദന, കഫം, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളും പലപ്പോഴായി ആളുകളിൽ അനുഭവപ്പെട്ടേക്കാം. ഇതുകൂടാതെ, ഇത് ചിലരിൽ തലവേദനയ്ക്കും കാരണമാകും.
തണുത്ത വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യ വശങ്ങൾ
കൂടുതൽ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയിൽ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ശരീരത്തില്‍ വിവിധ അണുബാധകൾക്ക് ഇടയാക്കും.
അമിതമായി തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ചിലപ്പോൾ മസ്തിഷ്കം മരവിക്കാന്‍ കാരണമാകും. തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെൻസിറ്റീവ് നാഡികളെയും സ്വാധീനിക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു. തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, സൈനസൈറ്റിസ് ഉള്ള ആളുകളില്‍ തണുത്ത വെള്ളം രോഗം മൂർച്ഛിക്കുന്നതിനു ഹേതുവാകുന്നു
read more ഗ്യാസും അസിഡിറ്റിയും: മാറ്റാൻ എന്തെല്ലാം ചെയ്യാം ?
read more ആഹാരം കഴിച്ചാലുടനെ ദഹന പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ? ഈ ഭക്ഷണം ശീലമാക്കൂ
read more alzheimer’s ഇടയ്ക്കിടെയുള്ള ഓർമ്മക്കുറവ് അൾഷിമേഴ്സിന്റെ ആരംഭമാണോ? പരിശോധിക്കാം
read more ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും