ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു.
അയോദ്ധ്യ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്കുമെന്ററി ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ സംവിധായകൻ കെ.ജി. വിജയകുമാർ. മാർക്കറ്റിംഗ് എക്സിക്കുട്ടീവ്-സിബി പടിയറ, എന്നിവരും പ്രശസ്ത നിർമ്മാതാവ് സെവൻ ആർട്ട്സ് വിജയകുമാറും ഈ പ്രകാശന കർമ്മത്തിൽ പങ്കുകൊണ്ടു.
തമ്പുരാൻ ഇൻ്റർനാഷണൽ ഫിലിം ആൻ്റ് ഇവൻ്റെ സിൻ്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. ഈ മേഖലയിലേക്ക് ഗായകൻ ഹരിഹരൻ കടന്നു വരുന്നതോടെ ചിത്രത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നു.
നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത് ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ ഏ.വി.അനൂപ്, ജയരാജ് നീലേശ്വരം, എന്നിവർക്കെഷം നിരവധി പുതുമുഖങ്ങളും യഥാർത്ഥ ആദിവാസികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
Read more……..
. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ‘ആനന്ദ് ശ്രീബാല’: ചിത്രത്തിന്റെ പൂജകർമ്മം നടന്നു
. ‘വരാഹം’: മേക്കിംഗ് വീഡിയോ പുറത്തുവിട്ടു
. ആസിഫും സുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം: സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
. ഒരിടവേളയ്ക്കു ശേഷം ആരോഗ്യ പോഡ്കാസ്റ്റുമായി സാമന്ത വീണ്ടും മടങ്ങിവരുന്നു
. ‘മോഹൻലാലും അച്ഛനും തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുവില്ല’: ധ്യാൻ ശ്രീനിവാസൻ
ഗാനങ്ങൾ – പ്രഭാവർമ്മ ജയൻ തൊടുപുഴ, ഡാർവിൻ പിറവം. സംഗീതം. സ്റ്റിൽജു അർജുൻ. ഹരിഹരൻ നാഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിൻ, ഹരിത .വി. കുമാർ.ഐ. ഏ എസ് എന്നിവരാണു ഗായകർ.
ഛായാഗ്രഹണം – മെൽബിൻ ,സന്തോഷ്, എഡിറ്റിംഗ്- രതീഷ് മോഹൻ, കലാസംവിധാനം ലാലു തൃക്കളൂർ, മീഡിയാ എക്സിക്കുട്ടീവ് – സിബി പടിയറ, പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാന്നൂർ
ആതിരപ്പള്ളി, ആനക്കയം, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
പിആർഒ: വാഴൂർ ജോസ്.