×

'മോഹൻലാലും അച്ഛനും തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുവില്ല': ധ്യാൻ ശ്രീനിവാസൻ

google news
,

മലയാള സിനിമയുടെ പ്രിയപ്പെട്ട രണ്ടു നടന്മാരാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചു ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. പക്ഷെ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ സുഹൃദ് ബന്ധങ്ങളൊന്നുമില്ല.

എന്നാൽ അടുത്തിടെ ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. നടനും ശ്രീനിവാസന്റെ മകനുമായ ധ്യാൻ ശ്രീനിവാസൻ അന്ന് തന്നെ അച്ഛന്റെ ഈ പരാമർശത്തെ തള്ളിപറഞ്ഞിരുന്നു.ഇപ്പോഴിതാ ഈ വിഷയത്തെ കുറച്ചുകൂടി രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.   

,juu

അച്ഛന്‍ ശ്രീനിവാസനുള്‍പ്പെടെ താന്‍ കണ്ട എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് തുറന്നു പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. 'എവിടെയൊക്കെയോ അവര്‍ക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്.

ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണ്' എന്നാണ് ധ്യാൻ പ്രതികരിച്ചത്.

സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍‌ വിള്ളല്‍ വീണുവെന്നും. ഇരുവരും ഇപ്പോള്‍ സംസാരിക്കാറില്ലെന്നും ധ്യാന്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ മോഹന്‍ലാലിനെരക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ സെന്‍സില്‍ എടുക്കണം എന്നില്ല.

വീട്ടില്‍ എന്തും പറയാം പക്ഷെ അത് ശരിയല്ലെന്ന് ധ്യാന്‍ പറഞ്ഞു. മാതൃഭൂമിയുടെ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസൻ.

Read more......

ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തിൽ സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

'അഞ്ചാം വേദം' ; ഫെബ്രുവരി 23 ന് തിയറ്ററിലേക്ക്

ദുരൂഹതകൾ നിറച്ചു 'മഞ്ഞുമ്മൽ ബോയ്സ്': ഫെബ്രുവരി 22 മുതൽ തിയറ്ററുകളിൽ

മകളുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്: കർശന നടപടിയുമായി മഹേഷ് ബാബുവും കുടുംബവും

'പ്രസവശേഷം ഇത്രയും എനർജെറ്റിക്കോ'?: ട്രെൻഡിങ്ങായി ഷംന കാസിമിന്റെ 'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തു

ശ്രീനിവാസനെ മനസിലാക്കാതെയാണോ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്. ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആള്‍ ഞാനാണ്. എന്‍റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിടത്തോളം ചേട്ടന്‍ മനസ്സിലാക്കിക്കാണില്ല.

എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്‍റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും എന്ന് ധ്യാന്‍ വ്യക്തമാക്കി.