×

'വരാഹം': മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

google news
,mhg

സുരേഷ് ഗോപിയെ നായകനാക്കി സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലെ രംഗങ്ങൾ കോർത്തിണക്കിയ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

അഭിനേതാക്കളിൽ ഇന്ദ്രൻസിനേയും മറ്റ് അണിയറ പ്രവർത്തകരേയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ മേക്കിംഗ് വീഡിയോ. അഭിനേതാക്കളുടെ ലുക്ക് പുറത്തുവിടാത്തതിനാൽ സുരേഷ് ഗോപി അടക്കമുള്ളവരെ ഉൾക്കൊള്ളിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ തവസ്സിയുടെ നേതൃത്ത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പ്രേഷകന് ഏറെ കനതൃകവും ഉദ്യേഗവും നൽകാൻ കഴിയുന്നതാണ് ഈ വീഡിയോ. ചിത്രത്തിൻ്റെ പൊതുവായ ത്രില്ലർ മൂഡിനെ ഓർമ്മിപ്പിക്കുന്നതാണ്. സുരാജ് വെണാറമൂട്, ഗൗതം വാസുദേവ മേനോൻ,നവ്യാനായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രാഞ്ചി ടെഹ് ലാൻ (മാമാങ്കം ഫെയിം)ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. കഥ ജിത്തു. കെ. ജയൻ. മനു സി. കുമാർ. തിരക്കഥ - മനു.സി. കുമാർ.
സംഗീതം - രാഹുൽ രാജ്,  ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് - മൺസൂർ മുത്തുട്ടി, കലാസംവിധാനം - സുനിൽ. കെ.ബോർജ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്. അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി, കോ - പ്രൊഡ്യൂസർ - മനോജ് ശ്രീകാന്ത, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രാജാ സിംഗ്, കൃഷ്ണകുമാർ.
ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്.

Read more.......

ആസിഫും സുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം: സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഒരിടവേളയ്ക്കു ശേഷം ആരോഗ്യ പോഡ്‌കാസ്റ്റുമായി സാമന്ത വീണ്ടും മടങ്ങിവരുന്നു

'മോഹൻലാലും അച്ഛനും തമ്മിൽ ഇപ്പോഴും സംസാരിക്കാറുപോലുവില്ല': ധ്യാൻ ശ്രീനിവാസൻ

'അഞ്ചാം വേദം' ; ഫെബ്രുവരി 23 ന് തിയറ്ററിലേക്ക്

'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിലെ ഓർമ്മകൾ പങ്കുവെച്ചു ഡോക്യൂമെന്ററി വിഡിയോ

മാവെറിക് മൂവീസ് എൻ്റെർടൈൻമെൻ്റ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയിൻ, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
കൊച്ചി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

പിആർഒ: വാഴൂർ ജോസ്.