Carrot halwa | കാരറ്റ് ഹൽവ

ആവശ്യമായ ചേരുവകൾ

കാരറ്റ് – കാൽ കിലോ

നെയ്യ് – രണ്ട്​ ടേബിൾ സ്​പൂൺ

പഞ്ചസാര – ആറ്​ ടേബിൾ സ്​പൂൺ

ഏലക്ക പൊടിച്ചത് – കാൽ ടേബിൾ സ്​പൂൺ

പാല് – അര ലിറ്റർ

തയ്യാറാക്കുന്ന വിധം

കട്ടിയുള്ള പാൻ എടുത്ത് നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ നേർമ്മയായി ചീകി എടുത്തു വച്ചിട്ടുള്ള കാരറ്റ് അതിലേക്ക് ഇട്ടു കൊടുക്കുക. 

കാരറ്റിന്റെ പച്ചമണം മാറുന്നതു വരെ ഇളക്കിയ ശേഷം പാൽ ചേർത്ത് തുടർച്ചയായി ഇളക്കി വറ്റിച്ചെടുക്കുക. 

 ശേഷം ഏലക്കപ്പൊടി ചേർത്ത് ഇളക്കി കൊടുക്കുക. 

പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ തീയണച്ച് കശുവണ്ടി പരിപ്പ് ഇട്ട് അലങ്കരിച്ച്  എടുക്കാം.  സ്വാദിഷ്ടമായ കാരറ്റ്ഹൽവ തയ്യാർ.

Read also: Thayir vadai | ഒരു ഈസി തൈരുവട ആയാലോ

Duck Roast | താറാവ് റോസ്റ്റ്

 Kappa Biryani | നാടൻ കപ്പ ബിരിയാണി തയ്യാറാക്കിയാലോ

 Nei Payasam | എളുപ്പത്തിൽ ഒരു രുചിയൂറും നെ​യ് പാ​യ​സം തയ്യാറാക്കാം

Beef Chilli | കിടിലൻ ബീഫ് ചില്ലി