മോര് കറി ഇങ്ങനെ തയാറാക്കു:ഏത് ചോറും പെട്ടന്ന് കാലിയാകും

ഇന്ന് ചോറിനു കുറച്ചു മോര് കറി ആയാലോ?

ചേരുവകൾ

  • തൈര് – 2 കപ്പ്
  • ചെറിയ ഉള്ളി – 1
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകം – 1/4 ടീസ്പൂൺ
  • തേങ്ങാ ചിരകിയത് – 1/4 കപ്പ്
  • പച്ചമുളക്ക് – 1
  • എണ്ണ – 1/2 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്കടുക് വറുക്കാൻ
  • കടുക് – 1 ടീസ്പൂൺ
  • ചെറിയ ഉള്ളി അരിഞ്ഞത് – 2
  • വറ്റൽ മുളക് – 2
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തേങ്ങാ ചിരകിയത്, ജീരകം, പച്ചമുളക്ക്, മഞ്ഞൾപ്പൊടി, ചെറിയ ഉള്ളി, 1/2 കപ്പ് തൈര് എന്നിവ നന്നായി അരച്ചതിന്ന് ശേഷം, ബാക്കി തൈരും 1/2 കപ്പ് വെള്ളവും ചേർത്തു അരയ്ക്കണം. 
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം കടുക്ക് ഇട്ട് പൊട്ടിക്കണം. എന്നിട്ട് വറ്റൽ മുളക്ക് ഇട്ട് ഒന്ന് വറുക്കണം. 

അതിന് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ഇട്ട് മൂപ്പിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്യാം. പാത്രം കുറച്ച് തണുത്ത ശേഷം അരച്ചെടുത്ത തൈര് ഒഴിക്കണം. തീ ചെറുതായി വച്ചിട്ട് ആവശ്യത്തിന് ഉപ്പ് ഇട്ട് യോജിപ്പിക്കണം. ഒരു മിനിറ്റ് കഴിഞ്ഞു തീ ചെയ്യാം. രുചികരമായ മോര് കറി റെഡി.

read more ഇത്രയും രുചിയിലൊരു കൊഞ്ചു തോരനോ? ഈ റെസിപ്പി ഉണ്ടാക്കി നോക്കു