ഭോപ്പാല്‍: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകൾ അധികമായി പോൾ ചെയ്യുന്നുവെന്ന് ബിജെപി പ്രവർത്തകർ ഉറപ്പാക്കണമെന്നും അങ്ങനെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മധ്യപ്രദേശിലെ പൊതുസമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞു.
മധ്യപ്രദേശിൽ 7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ “ആഹാർ അനുദൻ യോജന’ പ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം സ്ത്രീകൾക്കുള്ള പദ്ധതിയും ഇതിൽപ്പെടും. പദ്ധതി പ്രകാരം, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ ലഭിക്കും.
സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള യുവാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന താന്ത്യ മാമാ ഭില്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. 170 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
Read more….
- അടിമാലിയിൽ പതിനഞ്ചുകാരിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
- ഡോ.വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപിനു മാനസിക പ്രശ്നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം
- തുല്യതക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറണം:ഉർവ്വശി