വാലന്‍റൈൻസ് ഡേ സ്റ്റോറുമായി ആമസോൺ

കൊച്ചി: വാലന്‍റൈൻസ് ഡേയ്ക്കായി പ്രത്യേകം ഒരുക്കിയ വാലന്‍റൈൻസ് ഡേ സ്റ്റോറുമായി ആമസോൺ.ഇൻ. പ്രിയപ്പെട്ടവർക്കുള്ള മികച്ച ഗിഫ്റ്റ് നൽകാവുനായി ചോക്ലേറ്റുകൾ, ഇലക്‌ട്രോണിക്‌സ്, ഹോം ഡെക്കർ, ഫാഷൻ ആന്‍റ് ബ്യൂട്ടി സാധനങ്ങൾ, കസ്റ്റമൈസ് ചെയ്യാവുന്ന ഇ-ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയവ സ്റ്റോറിൽ ലഭ്യമാണ്.

ഫെബ്രുവരി 14 വരെ ലൈവായ സ്റ്റോറിൽ വെറാ മോഡ, ഗിവ, കാഡ്‍ബെറി ഫ്ലവർ ഔറ, വൺപ്ലസ്, സോണി, ബോട്ട്, ഫോസിൽ എന്നീ ബ്രാൻഡുകളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാണ്. സ്‌മാർട്ട്‌ഫോണുകൾ, ടി വികൾ, പാദരക്ഷകൾ, വാച്ചുകൾ, ഫ്ലവർ, ഗ്രൂമിംഗ് എസ്സെൻഷ്യൽസ്, ഹാൻഡ്‌ബാഗുകൾ, അപ്പാരൽ, വീഡിയോ ഗെയിമുകൾ എന്നിവ സ്റ്റോറിൽ ലഭ്യമാണ്. കൂടാതെ, മുൻഗണന അനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന ഗിഫ്റ്റ് കാർഡുകളും സ്റ്റോറിലുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക