തിരുവനന്തപുരം: ക്ഷേമപെൻഷൻ നൽകാനാവാത്തത് ഇപ്പോൾ കിട്ടേണ്ട 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കിയതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശ്ശികതീർത്ത് പെൻഷൻ നൽകണമെന്നാണ് ആഗ്രഹം. രണ്ടുമാസത്തേതെങ്കിലും ഉടൻ നൽകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എല്ലാം നൽകിയെന്നമട്ടിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ നൽകിയ കണക്കുകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. അടച്ചുതീർത്ത കടത്തിന് പകരം 2000 കോടി കടമെടുക്കാനുള്ള അനുവാദം ഇപ്പോൾ നൽകേണ്ടതാണ്. കേരളം കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചതിന്റെപേരിൽ അത് നൽകുന്നില്ല. ട്രഷറിയിൽ ഓരോവർഷവും അധികംവരുന്ന പണം കടമായി കണക്കാക്കും. ഇതൊഴികെയാണ് വായ്പയെടുക്കാൻ അനുമതി നൽകുന്നത്.
- ലോക്സഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയായി; സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് സി.പി.എം
- മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചു
- കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം; കെ.സുധാകന്
മൂന്നുവർഷത്തെ ശരാശരി കണക്കാക്കി കേരളത്തിൽ ഈവർഷം 13,000 കോടിരൂപ ട്രഷറിയിൽ എത്തുമെന്നാണ് കേന്ദ്രത്തിന്റെ അനുമാനം. യഥാർഥത്തിൽ 6000 കോടിയേ അധികം വന്നിട്ടുള്ളൂവെന്ന് കേന്ദ്രത്തെ അറിയിച്ചു. അതിനാൽ 7000 കോടികൂടി വായ്പയെടുക്കാൻ അനുവദിക്കേണ്ടതാണ്. അതിനും സമ്മതിച്ചിട്ടില്ല -മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക