കൊച്ചിയിൽ തരംഗം തീർക്കാൻ ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഡി മ്യൂസിക്ക് ഫെസ്റ്റിവലായ ശീമാട്ടി യങ് ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ ഫെബ്രുവരി 17,18 തിയ്യതികളിൽ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഇരുപതോളം ആർട്ടിസ്റ്റുകൾ ഫ്രീഗ്രൗണ്ട് മ്യൂസിക്ക് ഫെസ്റ്റിവലിന്റെ ഭാഗമാകും. കഴിവുറ്റ കലാകാരന്മാരെയും, മികച്ച കലാസ്വാദകരെയും ഒരുമിച്ചു ചേർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫ്രീഗ്രൗണ്ട് ഫെസ്റ്റിവൽ ഒരുങ്ങുന്നത്.

ടാബ്സി, യോഗി ബി, ഹനുമാൻ കൈൻഡ്റ്റ് തുടങ്ങിയ ഇന്ത്യയിലെ പ്രഗൽഭരായ കലാകാരൻമാരും പരിക്രമ, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഫങ്ചെശ്വൻ, ദ രഘു, ദീക്ഷിത് പ്രോജക്ട് എന്നീ പ്രശസ്ത ബാൻഡുകളും, ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ അണിനിരക്കും. 

“ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ശീമാട്ടി യങ് പുതു തലമുറക്ക് പുത്തൻ ഫാഷൻ അനുഭവം നൽകുമെന്നും ” ശീമാട്ടി ലീഡ് ഡിസൈനറും, സി. ഇ. ഒ – യും ആയ ബീനാ കണ്ണൻ പറഞ്ഞു. അതോടൊപ്പം ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിന് എല്ലാ വിധ ആശംസകളും ബീനാ കണ്ണൻ അറിയിച്ചു.

“മറ്റു സംസ്ഥാനങ്ങളിലെ പ്രഗൽഭരായ കലാകാരന്മാർ പങ്കെടുക്കുന്നതിലൂടെ സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ഈ മ്യൂസിക് ഫെസ്റ്റിവൽ മുതൽക്കൂട്ടാകുമെന്നും” ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ ക്യൂറേറ്റർ അക്ഷയ് കൃഷ്ണ  പറഞ്ഞു.

ശ്രദ്ധാപൂർവ്വം നിർമ്മിച്ചിരിക്കുന്ന വർക്ക് ഷോപ്പുകൾ, ആകർഷകമായ ആർട്ട്  ഇൻസ്റ്റാലേഷനുകൾ എന്നിവയ്ക്കൊപ്പമാണ് സംഗീത പരിപാടിയും ഫെസ്റ്റിവലിൽ  പ്രദർശിപ്പിക്കുക. ഫെബ്രുവരി 18 ന് മ്യൂസിക് ഫെസ്റ്റിനൊപ്പം ശീമാട്ടി ഒരുക്കുന്ന ഫേസ് ഓഫ് ദി യങ് കോണ്ടെസ്റ്റിന്റെ ഗ്രാൻഡ് ഫിനാലെ യും ശീമാട്ടി യങ് മ്യൂസിക് വീഡിയോ ലോഞ്ചും നടക്കും.  പ്രശസ്ത സിനിമ താരവും മോഡലുമായ ദീപ്തി സതിയും, ശീമാട്ടി ലീഡ് ഡിസൈനറും സി ഈ ഓയുമായ ബീനാ കണ്ണനും മുഖ്യാതിഥികൾ ആകും. സ്കീ ഐസ്ക്രീമാണ് ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൻ്റെ സഹ  പാട്ണർ. പേ ടി എം ഇൻസൈഡർ മുഖേന ഫ്രീഗ്രൗണ്ട് ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ

 

Latest News