അഭിനയജീവിതത്തിന്റെ 64 വർഷം പിന്നിടുമ്പോൾ പേരിൽ മാറ്റം വരുത്തി നടൻ ധർമേന്ദ്ര

1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടനാണ് ധർമേന്ദ്ര. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ’യിൽ ആണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്.

അഭിനയജീവിതത്തിന്റെ 64-ാം വർഷത്തിൽ തന്റെ പേരിൽ ചെറിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ധർമേന്ദ്ര.

‘തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ’യുടെ തുടക്കത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ പേരുകൾ കാണിക്കുന്നുണ്ട്. ഇതിൽ ധർമേന്ദ്രയുടെ പേര് ധർമേന്ദ്ര സിം​ഗ് ഡിയോൾ എന്നാണ് സ്ക്രീനിൽ കൊടുത്തിരിക്കുന്നത്.

സിനിമാ ജീവിതത്തിൽ താരം ഇതുവരെ പേരിനൊപ്പം ഉപയോ​ഗിക്കാതിരുന്ന മിഡിൽ, സർനെയിമുകളാണ് പുതിയ ചിത്രത്തിന്റെ ഓപ്പണിങ് ടൈറ്റിൽ കാർഡിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ധരം സിം​ഗ് ഡിയോൾ എന്നാണ് ധർമേന്ദ്രയുടെ യഥാർത്ഥ പേര്.

1935 ഡിസംബർ എട്ടിന് പഞ്ചാബിലാണ് ധർമേന്ദ്ര ജനിച്ചത്. സ്കൂൾ ഹെഡ്മാസ്റ്ററായ കേവൽ കിഷൻ സിം​ഗ് ഡിയോളും വീട്ടമ്മയായ സത് വന്ത് കൗറുമായിരുന്നു അച്ഛനും അമ്മയും. പഞ്ചാബിലെ സാനേവാൾ ജില്ലയിലായിരുന്നു ധർമേന്ദ്ര കുട്ടിക്കാലം ചെലവിട്ടത്.

പിന്നീടായിരുന്നു അഭിനയമോഹവുമായുള്ള മുംബൈയിലേക്കുള്ള യാത്ര. സിനിമയിൽ അരങ്ങേറുന്ന അവസരത്തിൽ പേരിലെ സിം​ഗ് ഡിയോൾ എന്ന ഭാ​ഗം അദ്ദേഹം ഉപേക്ഷിച്ചു. അതേസമയം മക്കളായ സണ്ണിയും ബോബിയും കുടുംബപ്പേരായ ഡിയോൾ പേരിനൊപ്പം ചേർത്തു.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ’യിൽ നായകനായ ഷാഹിദ് കപുറിന്റെ മുത്തച്ഛന്റെ വേഷമാണ് ധർമേന്ദ്ര ചെയ്തത്. കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. രൺവീർ സിം​ഗും ആലിയാ ഭട്ടും മുഖ്യവേഷങ്ങളിലെത്തിയ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലും ധർമേന്ദ്ര അടുത്തിടെ വേഷമിട്ടിരുന്നു.

Read more…..

ദിലീപേട്ടന്റെ ആദ്യ വിവാഹം: എന്നേക്കാൾ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്: ശാലിനി

നെഞ്ചുവേദനയെത്തുടർന്ന് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

‘നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാകില്ല’: ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി റിമി ടോമി

ഫെബ്രുവരി കവര്‍ന്ന മലയാളത്തിന്റെ ‘സൂര്യ കിരീടം’

ഇതാണ് നിലുവിൻ്റെ കുഞ്ഞനുജത്തി; നിതാരയെ പരിചയപ്പെടുത്തി പേളി മാണി

ശ്രീറാം രാഘവൻ സംവിധാനംചെയ്യുന്ന ഇക്കീസ് എന്ന ചിത്രമാണ് ധർമേന്ദ്രയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദയാണ് ചിത്രത്തിലെ നായകൻ. ‘അപ്നേ 2’ ആണ് ധർമേന്ദ്രയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. മകൻ സണ്ണി ഡിയോളിനൊപ്പമാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.