ദിലീപേട്ടന്റെ ആദ്യ വിവാഹം: എന്നേക്കാൾ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്: ശാലിനി

അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ഥിയുമായ ശാലിനി നായർ കഴിഞ്ഞ ഡിസംബർ 30-നാണ് വിവാഹിതയായത്. തൃശ്ശൂര്‍ വരവൂര്‍ സ്വദേശിയായ ദിലീപാണ് ശാലിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂരിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍.

ഈ സന്തോഷവാര്‍ത്ത ശാലിനി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. വിവാഹചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പലയിടത്തുനിന്നും താന്‍ നേരിട്ട ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാലിനി.

 

‘ഭര്‍ത്താവിന്റെ ആദ്യ വിവാഹമാണോ?’, ‘വീട്ടുകാര്‍ അംഗീകരിക്കുമോ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഒരു നീണ്ട കുറിപ്പിലൂടെയാണ് ശാലിനി മറുപടി നല്‍കിയിരിക്കുന്നത്.

വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ താന്‍ ഈ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ദിലീപിന്റെ ആദ്യ വിവാഹമാണ് ഇതെന്നും ഭര്‍ത്താവിന്റെ കുടുംബം വലിയ പിന്തുണയാണ് തനിക്ക് നല്‍കിയതെന്നും കുറിപ്പില്‍ ശാലിനി പറയുന്നു.

 

https://www.instagram.com/p/C1d600eJbXE/embed/captioned/?cr=1&v=14&wp=358&rd=https%3A%2F%2Fads.colombiaonline.com&rp=%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D13548353%26draftId%3D13570943%26status%3D5#%7B%22ci%22%3A0%2C%22os%22%3A239.5%2C%22ls%22%3A4.5%2C%22le%22%3A6.9000000059604645%7D

കയത്തില്‍ താണുപോകുമ്പോള്‍ കൈ തന്ന് ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്നവനാണ് പുരുഷന്‍ എന്ന് ഇന്നെനിക്ക് മനസിലാകുന്നുവെന്നും ശാലിനി കൂട്ടിച്ചേര്‍ക്കുന്നു. ഭര്‍ത്താവിനും കുഞ്ഞിനും ഭര്‍ത്താവിന്റെ അമ്മയ്ക്കും ചേട്ടനും ചേട്ടത്തിയമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ശാലിനി പങ്കുവെച്ചിട്ടുണ്ട്.

Read more…..

നെഞ്ചുവേദനയെത്തുടർന്ന് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

ഫെബ്രുവരി കവര്‍ന്ന മലയാളത്തിന്റെ ‘സൂര്യ കിരീടം’

ഇതാണ് നിലുവിൻ്റെ കുഞ്ഞനുജത്തി; നിതാരയെ പരിചയപ്പെടുത്തി പേളി മാണി

ഹോളിവുഡ് സ്റ്റുഡിയോയിൽ ‘ബറോസി’ന്റെ അവസാന മിനുക്കു പണികളിൽ മോഹൻലാൽ

കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല ‘ഭ്രമയുഗം’: വെളിപ്പെടുത്തലുമായി സംവിധായകന്‍

നേരത്തെ വിവാഹചിത്രം പങ്കുവെച്ചും ശാലിനി ഭര്‍ത്താവിന്റെ സ്‌നേഹത്തെ കുറിച്ച് എഴുതിയിരുന്നു. സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യ ചിഹ്നമായവള്‍ക്ക്, അവളില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായിരുന്ന കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി, കരുത്തായി ഒരാള്‍ കൂട്ട് വരികയാണെന്നാണ് അന്ന് ശാലിനി കുറിച്ചത്.