കണ്ണൂര്‍: ശാസ്ത്ര-സ്വതന്ത്രചിന്താ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയായ എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ എസന്‍ഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂര്‍ നായനാര്‍ അക്കാഡമിയില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു മണിവരെ നടക്കുന്ന പരിപാടിയില്‍ പ്രസന്റേഷന്‍സ്, പാനല്‍ ഡിസ്കഷന്, സംവാദങ്ങള്‍ എന്നിവ നടക്കും’മാര്‍ക്സിസം മാനവികമോ?’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ആര്‍എംപി സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ് സ്വതന്ത്രചിന്തകന് അഭിലാഷ് കൃഷ്ണന് എന്നിവരും, ‘ഹിന്ദുത്വ തീവ്രവാദം’ ഉണ്ടോ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആര്‍വി ബാബുവും സ്വതന്ത്രചിന്തകന് സിദ്ധീഖ് പി.എയും സംവദിക്കും.
‘മാധ്യമങ്ങളും ധാര്‍മ്മികതയും’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ഡിസ്കഷനില്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. ബഷീര്‍, ആര്. സുബാഷ്, പ്രവീണ്‍ രവി എന്നിവരും ‘കരിക്കുലത്തിലുണ്ട് ക്ലാസ് റൂമില്‍ ഇല്ല’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജാന്‍വി സനല്‍, ധന്യഭാസ്കരന്‍, സുരേഷ് ചെറൂളി എന്നിവര്‍ സംബന്ധിക്കും.
- പേര് എഴുതാൻ സമയമായിട്ടില്ല! തൃശ്ശൂരിൽ താമരയുടെ ചെറിയ ഭാഗം മതിലിൽ വരച്ച് സുരഷ് ഗോപി
- ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതി തള്ളി
- ലോക്സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച; കേരളത്തിൽ ജയിക്കില്ലെന്ന് സർവേ
- ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് മരണം: 250 ഓളം പേർക്ക് പരിക്ക്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടി:266 സീറ്റില്‍ 154 ഇടത്തും മുന്നി
പൈതൃക വൈകൃതങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ചന്ദ്രശേഖര്‍ ആര്, ഡോ. സിറിയക് അബി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും. റീല്‍ ബ്രേക്ക് എന്ന റോസ്റ്റിങ് പരിപാടിയില്‍ ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. ഹരീഷ് കൃഷ്ണന്, പ്രൊഫ. കാനാ സുരേശന് എന്നിവര്‍ പങ്കെടുക്കും. കേരളം വൃദ്ധന്മാരുടെ സ്വന്തം നാട് (ബിജുമോന്.എസ്.പി), ആനന്ദം ആത്മീയത ചില യാഥാര്‍ത്ഥ്യങ്ങള്‍ (അഞ്ജലി ആരവ്), വീണുപോയ മാലാഖ (ഡോ. രാഗേഷ്. ആര്), പാമ്പിന് കയത്തിലെ ചോരക്കൈകള്‍ (കൃഷ്ണ പ്രസാദ്), എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ